മൊഗ്രാല്‍: ജിവിഎച്ച്എസ്എസ് മൊഗ്രാലില്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ് എക്‌സാമിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8 തീയതികളിലായി വിജയകരമായി സംഘടിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്‌നിം സ്വാഗതം പറയുകയും ഹെഡ്മാസ്റ്റര്‍ ജെ ജയറാം അധ്യക്ഷത വഹിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജമീലാ-ഹസ്സന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പി ടി എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം,വൈസ് പ്രസിഡന്റ് റിയാസ് കരീം,എം പി ടി എ പ്രസിഡന്റ് ഹസീനാ- ഖാലിദ്,എസ് എം സി വൈസ് ചെയര്‍ പേഴ്‌സണ്‍ നജ്മുന്നിസ,യു പി എസ് ആര്‍ ജി കണ്‍വീനര്‍ ഫര്‍സാന കെ,ഹൈസ്‌കൂള്‍ എസ് ആര്‍ ജി കണ്‍വീനര്‍ അഷ്‌റഫ് പുത്താലത്ത്,എല്‍ പി എസ് ആര്‍ ജി കണ്‍വീനര്‍ വിജു പയ്യാടകത്ത്,ഹൈസ്‌കൂള്‍ അധ്യാപകന്‍ അലി അക്ബര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ക്യാമ്പ് കണ്‍വീനര്‍ സബീന കെ നന്ദി പറഞ്ഞു.
മാത്ത്ഗുരു മോട്ടിവേഷന്‍ ട്രൈനര്‍ സലീം ഫൈസല്‍
‘ഗണിതകുറുക്കുവഴികള്‍” പറഞ്ഞു കൊടുത്ത് കുട്ടികള്‍ക്ക് ഗണിത വിഷയം എളുപ്പമാക്കി.
ക്രിയേറ്റീവ് ട്രൈനറും അധ്യാപകനും ഏഷ്യാനെറ്റ് ഫെയിമുമായ വിജയന്‍ ശങ്കരന്‍പാടി,കാസര്‍ഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്‍ സെക്രട്ടറി തമ്പാന്‍ മാസ്റ്റര്‍,ഹിപ്‌നോട്ടിസ്റ്റും മോട്ടിവേഷന്‍ സ്പീക്കറുമായ ജാഫര്‍ കെ പി, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.ഹെഡ്മാസ്റ്റര്‍ ജെ ജയറാം യോഗപരിശീലനം നല്‍കി..
അധ്യാപകരായ സുല്‍ഫിക്കര്‍,ഫായിസ്,റൈഹാന,രമ്യ,ഷിജിത,ശംല ,സൗമ്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ കടല്‍ത്തീര യാത്രയും ക്യാമ്പ് ഫയറും ശ്രദ്ധേയമായി.
യു പി വിഭാഗത്തിലെ മറ്റു അധ്യാപകരായ നൈഷ,നിഷ,സുകന്യ,ജീന,റഷീദ,സമീറ, ശ്രുതി,മനോജ്ഞ, സായി രശ്മി,ദിവ്യ ലിജേഷ്,ജുമൈല, ഷിജിന എന്നിവര്‍ ക്യാമ്പില്‍ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ദ്വദിന സിഎം കിഡ്‌സ് ടാലന്റ് നര്‍ ച്ചറിങ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം ജമീലാ- ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു.




