കാസര്‍കോട്: ജനാധിപത്യ കലാസാഹിത്യ വേദി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ വെച്ച് സാംസ്‌ക്കാരിക സംഗമവും, കവിയരങ്ങും നടന്നു
ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയര്‍മാന്‍ കുന്നത്തൂര്‍ ജെ. പ്രകാശ് സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം
ചെയ്തു. സി. എല്‍ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കമ്മറ്റിയംഗം എ.എസ് മുഹമ്മദ് കുഞ്ഞി , സംസ്ഥാന വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. എം.എ.മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ലാ സെക്രട്ടറി അമീര്‍ പള്ളിയാനെ ആദരിച്ചു. സാംസ്‌ക്കാരി സംഗമത്തോടനുബന്ധിച്ച് നടത്തിയ കവിയരങ്ങ് പ്രശസ്ത കവി പി. എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. സി.കെ. മദനന്‍ തലശ്ശേരി, കെ. എച്ച് മുഹമ്മദ്, രവി ബന്തടുക്ക , റഹീം തെരുവത്ത്,ഷെരീഫ് കൊടവഞ്ചി , ബഷീര്‍ അഹമ്മദ് സിദ്ധീഖ്, എം.പി.ജില്‍ ജില്‍, വത്സരാജന്‍ കട്ടച്ചേരി, ശരണ്യ നാരായണന്‍, തേജസ്വിനി മോനിഷ് തുടങ്ങിയ കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. അമീര്‍ പള്ളിയാന്‍ നന്ദി പറഞ്ഞു
സാംസ്‌ക്കാരിക സംഗമവും, അനുമോദന പരിപാടിയും സംഘടിപ്പിച്ചു




