അഖിലേന്ത്യ പണി മുടക്ക് വിജയിപ്പിക്കണം- എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ

മഞ്ചേശ്വരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 12ന് നടത്തുന്ന അഖിലേന്ത്യ പണി മുടക്ക് വിജയിപ്പിക്കണമെന്ന് കേരള എന്‍ ജി ഒ യൂണിയന്‍ 12-ാമത് മഞ്ചേശ്വരം ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കുമ്പള മള്‍ട്ടി പര്‍പ്പസ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഹാളില്‍ നടന്ന സമ്മേളനം എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി ഡീ സാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ധന്യ എസ് ഒ അധ്യക്ഷയായി. കൃഷ്ണന്‍ എം രക്ത സാക്ഷി പ്രമേയവും, ഹക്കീം കമ്പാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷെരീഫ് പി എ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അഖില്‍ ദാമോദരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണമെന്ന് പ്രമേത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ജോസ് എം എസ് (പ്രസിഡന്റ്), ഹക്കീം കമ്പാര്‍, ബഗീരഥി പി വി (വൈസ് പ്രസിഡന്റ്മാര്‍), ഷെരീഫ് പി എ (സെക്രട്ടറി),
അഖില്‍ ദാമോദരന്‍ കെ, രാജീവ് ജി വെട്ടത്ത്

(ജോയിന്റ് സെക്രട്ടറിമാര്‍), ധന്യ എസ് ഒ (ട്രഷറര്‍) വിനോദ് എ, രാജീവ് കെ വി (ഓഡിറ്റര്‍മാര്‍ ), ശോഭന എം (വനിത സബ് കമ്മിറ്റി കണ്‍വീനര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Scroll to Top