സാന്ത്വനം -2026 കാരുണ്യ സ്പര്‍ശം കുടുംബ സഹായ ഫണ്ട് വിതരണം നടത്തി

കാസറഗോഡ് -ഓള്‍ കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എ കെ ആര്‍ ആര്‍ ഡി എ ) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ അന്തരിച്ച കുഡ്ലു വിലെ റേഷന്‍ വ്യാപരി എം.എ.രഘുനാഥിന്റെ കുടുംബ സഹായ ഫണ്ട് (സാന്ത്വനം -2026 ) .എ കെ ആര്‍ ആര്‍ ഡി എ സംസ്ഥന പ്രസിഡന്റ് അഡ്വ,ജോണി നെല്ലൂര്‍ (മുന്‍ എം എല്‍ എ )രഘുനാഥിന്റെ ഭാര്യ കെ.ഹേമലത ക്ക് കൈമാറി ഉല്‍ഘടനം ചെയ്തു. എ കെ ആര്‍ ആര്‍ ഡി എ ജില്ലാ പ്രസിഡന്റ് സതീശന്‍ ഇടവേലി അധ്യക്ഷ വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി മുഖ്യപ്രഭാണം നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു ,കാസറഗോഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ കൃഷ്ണ നായിക് എന്നിവര്‍ മുഖ്യ അതിഥി ആയിരുന്നു ..സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പിള്ള , സംസ്ഥന വര്‍ക്കിംഗ് പ്രസിഡന്റ് മോഹനന്‍ പിള്ള, സംസ്ഥാന ട്രെസോറോര്‍ എന്‍.മൊഹമ്മെദലി ,നേതാക്കളായ പി.കെ.അബ്ദുല്‍ റഹ്‌മാന്‍ ,കെ.നടരാജന്‍ ,സജീവ് പാത്തികര ,, എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞടുത്ത ബെളിഞ്ച യിലെ റേഷന്‍ വ്യാപാരി സുധാമ ഗോസാഡ യെ ആദരിച്ചു .എ കെ ആര്‍ ആര്‍ ഡി എ ജില്ലാ സെക്രട്ടറി കെ.ശശിധരന്‍ സ്വാഗതവും ജില്ലാ ട്രെസോറോര്‍ പി.ലോഹിതാക്ഷന്‍ നന്ദി

Scroll to Top