മതം, ജാതി ഭാഷ തുടങ്ങിയവയുടെ പേരിലുള്ള സാമൂഹിക ദ്രുവീകരണത്തെ ഗ്രന്ഥശാലകള്‍ ചെറുക്കണം വി.എസ് സുനില്‍കുമാര്‍

റിപ്പബ്ലിക് സദസ്സും ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ അനുസ്മരണവും

തൃക്കരിപ്പൂര്‍ : കയ്യൂര്‍ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന പേരില്‍ അറിയപ്പെട്ട വിപ്ലവകാരി ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ 25-ാം ചരമവാര്‍ഷികവും റിപ്പബ്ലിക് സദസ്സും മുന്‍ മന്ത്രിയുംസി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു . ഇന്ത്യയുടെ സാമൂഹിക ഐക്യവും മതസൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍
ത്തുന്നതില്‍ കേരള ഗ്രന്ഥശാല പ്രസ്ഥാനവും ഗ്രന്ഥശാലകളും മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്ന് റിപ്പബ്ലിക് സദസ്സിന്റെ പ്രാധാന്യത്തെ എടുത്തു കാട്ടി അദ്ദേഹം സൂചിപ്പിച്ചു.
സി.പി.ഐയുടെ ജില്ലാ സെക്രട്ടറി സി.പി. ബാബു ചൂരിക്കാടന്‍ അനുസ്മരണം നടത്തി. ‘സി.പി.ഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി അംഗം എം. ഗംഗാധരന്‍, ഗ്രന്ഥശാല ഹോസ്ദുര്‍ഗ്ഗ് താലൂക്ക് കൗണ്‍സില്‍ ജോ:സെക്രട്ടറി വിജയരാജ് സി.വി, സി.പി.ഐ തക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം.പി ബിജീഷ് രവീന്ദ്രന്‍ മാണിയാട്ട്, ഗ്രന്ഥശാല തൃക്കരിപ്പൂര്‍ നേതൃസമിതി കണ്‍വീനര്‍ പി. ശ്രീധരന്‍, ഗ്രന്ഥശാല, മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗം പി. സദാനന്ദന്‍, ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് കെ.വി. രാമകൃഷ്ണന്‍, വി.ബിനേഷ് കുമാര്‍, വി.എം സതീശന്‍, സി.പി.ഐ മൈത്താണി ബ്രാഞ്ച് സെക്രട്ടറി സജീവന്‍ എം.പി , സബ്‌ന സജി, ഗ്രന്ഥശാല ലൈബ്രേറിയന്‍ നന്ദന പി.കെഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഈയ്യക്കാട് സ്വരലയ സംഗീത കൂട്ടായ്മയുടെ ഗാനമേളയും പ്രശസ്ത നാടക സംവിധായകനും കലാകാരനുമായ ബ്രഷ്‌നേവ് സംവിധാനം ചെയ്ത ഇടയിലക്കാട് സ്ത്രീ കൂട്ടായ്മയുടെ സീത ജാനു എന്ന നാടകവും അരങ്ങേറി
ചടങ്ങില്‍
താലൂക്ക് കൗണ്‍സില്‍ അംഗം സന്തോഷ് കുമാര്‍ ചാലില്‍ നന്ദി പ്രകാശിപ്പിച്ചു.

Scroll to Top