ബദല്‍ രാഷ്ട്രീയം ഉയര്‍ത്തി എസ്.ഡി.പി ഐ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടും : കെ.കെ. അബ്ദുല്‍ ജബാര്‍

കാസര്‍ഗോഡ് കല്ലങ്കൈ :
ഇടതു-വലതു മുന്നണികളുടെ ഫാഷിസ്റ്റുവിരുദ്ധത ആത്മാര്‍ത്തതയില്ലാത്തതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബാര്‍. ബി.ജെ.പി ക്കു ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം സഹകരിച്ച് മത്സരിക്കാനോ, പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനോ ഇരു മുന്നണികളും ഒരിക്കലും തയ്യാറാവുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി ഭീതി പരത്തി ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള ഒരു തന്ത്രം മാത്രമാണ് ഇവരുടെ ഫാഷിസ്റ്റുവിരുദ്ധത അത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം കണ്ടതാണ്. ബി.ജെ.പി.ക്ക് ഭരണം കിട്ടാതിരിക്കാന്‍ കോട്ടങ്ങല്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞ് രാജിവെച്ച് ബി.ജെ.പി.ക്ക് അവസരം ഒരുക്കിയവര്‍ എസ്.ഡി.പി.ഐ മത്സരിക്കുമെന്ന് പറയുമ്പോള്‍ ബി.ജെ.പിയെ സഹായിക്കാനാണെന്ന് ആരോപിക്കുന്നത് ഇരുമുന്നണികളുടെയും രാഷ്ടീയ കാപട്യമാണ് .
എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ ശക്തമായ സാനിധ്യമാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മണ്ഡലം സെക്രട്ടറി ബഷീര്‍ ബി ടി സ്വാഗതം പറഞ്ഞു
പ്രസഡന്റ് സകരിയ കുന്നില്‍ ആദ്യക്ഷത വഹിച്ചു. ജില്ലാ പ്രഡിഡന്റ് സവാദ് സി എ, ട്രഷറര്‍ ആഷിഫ് ടി ഐ ,സെക്രട്ടറി സിദ്ദിഖ് പെര്‍ള, കമ്മിറ്റി അംഗം കബീര്‍ ബ്ലാര്‍കോട് ,മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അംഗങ്ങളായ സെമീര്‍ ആസാദ് നഗര്‍ ,മിസ്രിയ സവാദ് ,മണ്ഡലം ഓര്‍ഗാനസിങ് സെക്രട്ടറി മഹമൂദ് തുടങ്ങിയവര്‍ നേതൃത്തം വഹിച്ചു
മൊഗ്രാല്‍ പഞ്ചയാത്ത് സെക്രട്ടറി ഖലീല്‍ നന്ദി യും പറഞ്ഞു

Scroll to Top