വനം വന്യജീവി വകുപ് വനവത്ക്കരണ വിഭാഗവും ബീച്ച് ഫ്രണ്ട്‌സ് വായനശാല & ഗ്രന്ഥാലയവും സംയുക്തമായി സ്വച്ഛത ഹി സേവ 2024 ഭാഗമായി കടല്‍ തീര ശുചീകരണവും വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു മാവിലാക്കടപ്പുറത്ത്
വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വന വല്‍ക്കരണ വിഭാഗവും മാവിലാകടപ്പുറം ബീച്ച് ഫ്രണ്ട്‌സ് ഗ്രന്ഥാലയവും ചേര്‍ന്ന് സ്വച്ഛത ഹി സേവയുടെ ഭാഗമായി കടല്‍ തീര ശുചീകരണവും
വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു. വെളുത്തപൊയ്യ ഗ്രന്ഥാലയപരിസരത്ത് നടന്ന പരിപാടി വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി മധു ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി
കാസറഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. ‘
ചടങ്ങില്‍ വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി വി ഉത്തമന്‍ , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ആര്‍ വിജയനാഥ്, എം. സുന്ദരന്‍, എം ബിജു, എന്‍ നാരായണ നായ്ക്ക് എന്നിവര്‍ സംസാരിച്ചു. കടല്‍ തീര ശുചീകരണത്തിലൂടെ ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിച്ച് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി . ഗ്രന്ഥാലയം സെക്രട്ടറി കെ.വി വത്സന്‍ സ്വാഗതവും ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ നന്ദിയും പറഞ്ഞു. ഹരിത കര്‍മ്മ സേനാംഗങ്ങളായ ഷൈജ കെ , സി കെ സുമതി ,ഗ്രന്ഥാലയം വനിതവേദി അംഗങ്ങളും ‘ഗ്രസ്ഥാലയം പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത് ബി. ലിജോ സെബാസ്റ്റ്യന്‍ ഗ്രന്ഥാലയം പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.