കുണിയ(കാസര്‍കോട്): വര്‍ഗീയതയ്ക്കും മതരാഷ്ട്രവാദത്തിനുമെതിരേ ഒന്നിച്ചുനീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ പ്ലാറ്റ്‌ഫോമില്‍നിന്നുകൊണ്ടുമാത്രമേ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂവെന്നും അതാണ് സമസ്ത തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച സമസ്ത വിശ്വാസകാര്യങ്ങളില്‍പോലും പ്രകോപനരഹിതമായ സമീപനമാണ് കൈക്കൊള്ളുന്നത്. ഒരു മതവും ഭാഷയും വസ്ത്രരീതിയും ഭക്ഷണശീലവും മതിയെന്ന വിധം ബഹുസ്വരതയെ തകര്‍ക്കുന്ന നിലപാടുകളാണ് രാജ്യം ഭരിക്കുന്നവര്‍ കൈക്കൊള്ളുന്നത്. പൗരത്വത്തിനുപോലും മതം മാനദണ്ഡമാകുന്ന സാഹചര്യമാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ മതനിരപേക്ഷ പക്ഷത്തുള്ളവര്‍ ഒന്നിച്ച് മുന്നോട്ടുപോകേണ്ടതുണ്ട് -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സമാപന പൊതുസമ്മേളനം ഈജിപ്തിലെ അല്‍ അസ്ഹര്‍ ഇസ്ലാമിക് സര്‍വകലാശാല റെക്ടര്‍ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം സമുദായത്തിന്റെ മതപരമായ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ട ഏക സംഘടന സമസ്തയാണെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മതമുള്ളവരുമായും മതമില്ലാത്തവരുമായും സൗഹൃദപരമായി നിലകൊള്ളാനാണ് ഇസ്ലാം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കുള്ള സമസ്തയുടെ ഉപഹാരം മുത്തുക്കോയ തങ്ങള്‍ കൈമാറി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സമസ്ത ശതാബ്ദി പുരസ്‌കാരം ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്ക് സമസ് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മാനിച്ചു. ശതാബ്ദിയുടെ ഭാഗമായി സമസ്ത പ്രഖ്യാപിച്ച കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട ഏഴരക്കോടി രൂപയുടെ പള്ളി നിര്‍മിച്ചുനല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സംസാരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, എം.ടി.അബ്ദുള്ള മുസ്ലിയാര്‍, പി.പി.ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍, എം.കെ.മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍, ബെംഗളൂരു ഡിവലപ്‌മെന്റ്‌റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ.ഹാരിസ്, പ്രവാസി വ്യവസായികളായ ഗള്‍ഫാര്‍ മുഹമ്മദലി, സൈനുല്‍ ആബിദീന്‍ സഫാരി തുടങ്ങിയവര്‍ പങ്കെടുത്തു.




