കാസര്‍ഗോഡ് എം എസ് എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) വനിതാ വിങ് കാസര്‍ഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മറിയാ ഭവന്‍ അന്തേവാസികള്‍ക്ക് ആവശ്യ സാധനങ്ങളായ തലയിണകള്‍, ബെഡ്ഷീറ്റുകള്‍, മെത്തക്ക് വേണ്ടി റെക്‌സിന്‍ കവറുകള്‍ എന്നിവ സമ്മാനിച്ചു ഒപ്പം ഭക്ഷണ സാധനങ്ങളും നല്‍കുകയുണ്ടായി. കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡണ്ട് സാബിറ എവറസ്റ്റ് , വൃദ്ധ സദനം നടത്തിപ്പുകാരന്‍ ഫാദര്‍ നിക്സണ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പെരിയക്കടുത്ത് ചെറുക്കാ പാറയില്‍ ആണ് മരിയ ഭവന്‍ എന്ന ഈ വൃദ്ധ സദനം സ്ഥിതിചെയ്യുന്നത്. കാസര്‍ഗോഡ് എംഎസ്എസ് വനിതാ വിങ്ങ് പ്രവര്‍ത്തകരാണ് ഈ പരിപാടി സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡണ്ട് സാബിറ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. ഷംഷാദ് എസ്സ്.എസ്സ്,
സായിറ വിന്നര്‍,
മറിയം ഒക്കെ. റുക്കിയ ടി ഇ. ഫൗസിയ. തുടങ്ങിയ പ്രവര്‍ത്തകരും പരിപാടിയില്‍ ഓള്‍ഡേജ് പ്രവര്‍ത്തകരും പങ്കെടുത്തു
എംഎസ്എസ് വനിതാ വിങ്ങ് മറിയ ഭവന്‍ ഓള്‍ഡേജ് ഹോം സന്ദര്‍ശിച്ചു..




