മൊഗ്രാല്‍.’ഗ്രീന്‍ സ്റ്റാര്‍ ട്രോഫി-2026”ന് വേണ്ടി മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അണ്ടര്‍-20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് നാളെ(10-02-26) മൊഗ്രാലില്‍ തുടക്കമാകും. വൈകുന്നേരം 4.30ന് മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ‘കുത്തിരിപ്പ് മുഹമ്മദ് സോക്കര്‍ സിറ്റി”യിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
മൊഗ്രാലിലെ പ്രാദേശിക ക്ലബ്ബുകളായ നെക്സ്റ്റ്‌ജെന്‍ ക്ലബ് മൊഗ്രാല്‍, സിറ്റിസണ്‍ കടവത്ത്, സ്‌കോട്ടീഷ് ക്ലബ് മൊഗ്രാല്‍, റൈസിംഗ് സ്റ്റാര്‍, എഫ്‌സി ടിവിഎസ്,ബി എഫ് സി ബദ്രിയാനഗര്‍, യുണൈറ്റഡ് പേരാല്‍,കെഎഫ് സി കൊപ്പളം, കോട്ടയിന്‍സ്,ഗല്ലി ഇന്ത്യന്‍സ് എന്നീ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റു രക്കുന്നത്.മൊഗ്രാലിലെ തന്നെ നല്ല കളിക്കാരായ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കി സജ്ജമാക്കുക എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.
ടൂര്‍ണമെന്റിന്റെ ‘ലോഗോ” മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പ്രകാശനം ചെയ്തു.ചടങ്ങില്‍ കല്ലട്ര മാഹിന്‍ ഹാജി,എ അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു.ഗ്രീന്‍ സ്റ്റാര്‍ പ്രസിഡന്റ് മഖ്ദൂം, ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറര്‍ മുജീബ് പേരാല്‍, മുഖ്യരക്ഷാധികാരി എം ജി റഹ്‌മാന്‍,ടി എം ശുഹൈബ്,ഇര്‍ഷാദ് മൊഗ്രാല്‍,നൗഷാദ് ഇസ്മായില്‍, ബാദ്ഷ,തസ്രീഫ് മൊഗ്രാല്‍,ജൂസൈര്‍, ഗാലിബ്,റിഫാഈ ടി വി എസ്,വി പി ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു.




