കാസര്‍കോട് നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണം: വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

കാസര്‍കോട്: പതിനാലാം പഞ്ചവത്സര പദ്ധതി 2026-27
വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭയില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്‌സണും മുന്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണുമായഎ അബ്ദുല്‍ റഹിമാന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ, ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, ആസൂത്രണ സമിതി അംഗങ്ങളായ മുന്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുന്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.ഇ മുക്താര്‍, മുന്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ എം കടവത്ത്, നഗരസഭാ കൗണ്‍സിലര്‍മാരായ ശാരദ, അനില്‍ ചെന്നിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി നാരായണ നായക് നന്ദി പറഞ്ഞു. 18 വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നായി നിരവധി പദ്ധതി നിര്‍ദ്ദേശങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ ഉയര്‍ന്നു വന്നു.

Scroll to Top