സി.ഒ.എ. കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സി.ഒ.എ) 15-ാ മത് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. പാറക്കട്ട ബാഡ്മിന്റണ്‍ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റ് കാസര്‍കോട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ് കെ. എം. ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ പരിധിയില്‍ ഒരു ഇന്‍ഡോര്‍ ഷട്ടില്‍ ക്വാര്‍ട്ടിന്റെ അഭാവം നിലനില്ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സ്വകാര്യ പങ്കാളിത്തത്വത്തോടെ അനുയോജ്യമായ സ്ഥലം കണ്ടെത്തി ക്വാര്‍ട്ട് നിര്‍മ്മിക്കാന്‍ മുന്‍സിപാലിറ്റി മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി. വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, കേരള വിഷന്‍ ഡയരക്ടര്‍ എം ലോഹിതാക്ഷന്‍, സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ്കുമാര്‍, മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുമാര്‍ പി.കെ. സ്വാഗതവും ജില്ലാ ട്രഷറര്‍ വിനോദ് നന്ദിയും പറഞ്ഞു.

Scroll to Top