ജില്ലയില്‍ നിന്നുള്ള സന്തോഷ് ട്രോഫി താരം ദില്‍ഷാദ് മൊഗ്രാല്‍ ഇന്ന് നാട്ടിലെത്തും:ഗംഭീര സ്വീകരണമൊരുക്കാന്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്.

മൊഗ്രാല്‍.കേരള ടീമിന് വേണ്ടി ജേഴ്‌സി അണിഞ്ഞ ജില്ലയില്‍ നിന്നുള്ള സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദ് എംഎല്‍ ഇന്ന് ഉച്ചയോടെ(10-02-26)നാട്ടിലെത്തും.

ഉച്ചയ്ക്ക് 1.15ന് വന്ദേ ഭാരത് ട്രെയിനില്‍ കാസര്‍ഗോഡ് എത്തുന്ന ചിച്ചുവിന്(ദില്‍ഷാദ്) റെയില്‍വേ സ്റ്റേഷനില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരിക്കും. തുടര്‍ന്ന് മൊഗ്രാല്‍ ലീഗ് ഓഫീസ് പരിസരത്തുനിന്ന് മൊഗ്രാല്‍ ടൗണിലേക്ക് ആനയിച്ച് ക്ലബ് പരിസരത്ത് സ്വീകരണം ഒരുക്കും.സന്നദ്ധ സംഘടനകളും മറ്റും ഷാള്‍ അണിയിച്ച് അനുമോദിക്കും.

സ്വീകരണ പരിപാടിയില്‍ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളും,നാട്ടുകാരും പങ്കെടുക്കണമെന്ന് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ് എസ്,സെക്രട്ടറി ആസിഫ് ഇക്ബാല്‍,ട്രഷറര്‍ റിയാസ് മൊഗ്രാല്‍ എന്നിവര്‍ അറിയിച്ചു.

Scroll to Top