ചട്ടഞ്ചാല്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സാങ്കേതിക പഠനക്ലാസ് ദേളി
ജാമിഅ സഅദിയയില്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കാസര്‍കോട്, ഉദുമ മേഖലകളില്‍നിന്ന് 2026-ലെ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവര്‍ക്കുള്ള ക്ലാസാണ് നടന്നത്. ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദീന്‍ അരിഞ്ചിറ അധ്യക്ഷനായി.
നീലേശ്വരം നഗരസഭാ ചെയര്‍മാനും ഹജ്ജ് കമ്മിറ്റി അംഗവുമായ പി.പി. മുഹമ്മദ് റാഫി മുഖ്യാഥിതിയായി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹജ്ജ് കമ്മിറ്റി ഫാക്കല്‍ട്ടി അംഗങ്ങളായ എന്‍.പി. സൈനുദ്ദീന്‍, കെ.എ. മുഹമ്മദ് സലീം, സിറാജുദ്ദീന്‍ തെക്കില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. രണ്ട് സെഷനുകളിലായി നടന്ന സാങ്കേതിക പരിശീലന ക്ലാസില്‍ 600-ഓളം ഹജ്ജ് തീര്‍ഥാടകര്‍ പങ്കെടുത്തു.




