.
കാസര്‍ഗോഡ്/ മൊഗ്രാല്‍.കേരള ടീമിന് വേണ്ടി ജേഴ്‌സി അണിയുകയും, മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ജില്ലയില്‍ നിന്നുള്ള സന്തോഷ് ട്രോഫി താരവും, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് അംഗവുമായ ദില്‍ഷാദ് അബൂബക്കര്‍ എം എല്‍ എന്ന ചിച്ചുവിന് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലും, ജന്മനാടായ മൊഗ്രാലും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗംഭീര സ്വീകരണം നല്‍കി.
ഇന്ന് ഉച്ചയോടെയാണ് അബൂബക്കര്‍ ദില്‍ഷാദ് നാട്ടിലെത്തിയത്.
വന്ദേ ഭാരത് ട്രെയിനില്‍ നിന്ന് ഇറങ്ങി വന്ന ദില്‍ഷാദിനെ റെയില്‍വേ സ്റ്റേഷന്‍ വെച്ച് നൂറുകണക്കിന് ക്ലബ് അംഗങ്ങളും,നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് എം എസ് മൊഗ്രാല്‍ ലൈബ്രറി പരിസരത്ത് സ്വീകരണം നല്‍കി.മൊഗ്രാലില്‍ ലീഗ് ഓഫീസ് പരിസരത്തുനിന്ന് ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് നൂറുകണക്കിനാളുകള്‍ ടൗണിലേക്കാനയിച്ചു.സ്വീകരണ വേദിയില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ചും, ഉപഹാരങ്ങള്‍ നല്‍കിയും അനുമോദിച്ചു.
സ്വീകരണ പരിപാടി സന്തോഷ് ട്രോഫി കേരള ടീം മുന്‍ മാനേജര്‍ പി സി ആസിഫ് ഉദ്ഘാടനം ചെയ്തു.മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ് എസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്മാര്‍ട്ട് സ്വാഗതം പറഞ്ഞു.ക്ലബ് ട്രഷറര്‍ റിയാസ് മൊഗ്രാല്‍,സെക്രട്ടറി ആസിഫ് ഇക്ബാല്‍, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മുന്‍ സെക്രട്ടറി എം മാഹിന്‍ മാസ്റ്റര്‍,ഹമീദ് പെര്‍വാഡ്, മാധ്യമപ്രവര്‍ത്തകന്‍ കാദര്‍ കരിപ്പൊടി, സാമൂഹിക പ്രവര്‍ത്തകന്‍ ഖയ്യും മാന്യ,സത്താര്‍ ആരിക്കാടി,സിദ്ദിഖ് അലി മൊഗ്രാല്‍,എം എ അബ്ദുല്‍റഹ്‌മാന്‍ സുര്‍ ത്തിമുല്ല,സെഡ് എ മൊഗ്രാല്‍,ടി എം ശുഹൈബ്,എ എം സിദ്ധീഖ് റഹ്‌മാന്‍,നാസിര്‍ മൊഗ്രാല്‍,ഷക്കീല്‍ അബ്ദുള്ള,ഖലീല്‍ മാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എം എല്‍ അബ്ബാസ്,എച്ച് എ ഖാലിദ്,എ കെ ഷംസുദ്ദീന്‍,റിയാസ് കരീം,പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്,ടി കെ അന്‍വര്‍,എംജിഎ റഹ്‌മാന്‍,എംഎസ് അഷ്‌റഫ്,രിഫാഈ, അഫ്‌സല്‍ അഫ് സല്യൂഷന്‍,ലത്തീഫ് തവക്കല്‍,മുനീര്‍ ബി കെ, അബ്ദുള്ളകുഞ്ഞി നട് പ്പളം,കെ ടി അബ്ദുള്ള, ഖലീല്‍ കടവത്ത്, നൗഷാദ് ലാലിയത്ത്, അബ്ബാസ് നടുപ്പളം, എം എസ് അബ്ദുള്ള കുഞ്ഞി,എം എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. സ്വീകരണത്തിന് അബൂബക്കര്‍ ദില്‍ഷാദ് നന്ദി പറഞ്ഞു.ചടങ്ങിന് സ്‌പോര്‍ട്‌സ് ക്ലബ് അംഗം എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.
ഫോട്ടോ:അബൂബക്കര്‍ ദില്‍ഷാദിന് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണം.
ഫോട്ടോ:മൊഗ്രാല്‍ ടൗണില്‍ നല്‍കിയ സ്വീകരണത്തില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ് എസ്,അബൂബക്കര്‍ ദില്‍ഷാദിന് മെമെന്റോ നല്‍കി അനുമോദിക്കുന്നു.




