എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാറമദാന്‍ മുന്നൊരുക്ക പ്രഭാഷണം

സ്വാഗതസംഘ കമ്മിറ്റി നിലവില്‍ വന്നു

കാസര്‍കോട്: വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്തുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് കൈക്കോട്ട് കടവില്‍ സംഘടിപ്പിക്കുന്ന ഹാഫിള്‍ സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരത്തിന്റെ റമദാന്‍ മുന്നൊരുക്ക പ്രഭാഷണത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘ കമ്മിറ്റി നിലവില്‍ വന്നു.
കൈക്കോട്ട് കടവ് മദ്രസ ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം പി. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. കെ.പി.പി സലാഹുദ്ധീന്‍ മാസ്റ്റര്‍, സഹീദ് സി (ശാഖ പ്രസിഡന്റ്), ജുബൈര്‍ അസ്ഹരി, അഹമ്മദ് എം, കെ.പി മുഹമ്മദ് ഹാജി, മുസ്തഫ മൗലവി, ഇഹ്‌സാന്‍ മൗലവി, കെ. അര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ സ്വാഗതസംഘത്തിന്റെ ഭാരവാഹികളെയും വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തു.
സ്വാഗതസംഘ കമ്മിറ്റി (പ്രധാന ഭാരവാഹികള്‍):
ചെയര്‍മാന്‍: സിറാജുദ്ദീന്‍ ദാരിമി കക്കാട്
വര്‍ക്കിംഗ് ചെയര്‍മാന്‍: സഹീദ് മാസ്റ്റര്‍ വലിയപറമ്പ്
ജനറല്‍ കണ്‍വീനര്‍: സലാഹുദ്ധീന്‍ മാസ്റ്റര്‍
വര്‍ക്കിംഗ് കണ്‍വീനര്‍: മുഹമ്മദ് ഷാന്‍ ടി.എ
ട്രഷറര്‍: എം.ടി അബ്ദുള്ള ഹാജി
കോര്‍ഡിനേറ്റര്‍: സഹീദ് സി
രക്ഷാധികാരികള്‍:
എം.ടി മുഹമ്മദ് കുഞ്ഞി ഫൈസി, ശൈഖുനാ അലി ഫൈസി മേലാറ്റൂര്‍ (മുദരിസ്, കൈക്കോട്ട് കടവ് ജുമാ മസ്ജിദ്), ജാഫര്‍ സഅദി, ഇബ്രാഹിം ഫൈസി, അബ്ദുല്‍ റഹൂഫ് ഫൈസി, അബ്ദുള്ള ദാരിമി, ഉബൈദുള്ള ബാഖവി, ഖത്തീബ് വള്‍വക്കാട്, ഹാരിസ് തങ്ങള്‍ ഹൈദ്രൂസി (മുദരിസ് ബീരിച്ചേരി), ബഷീര്‍ ഫൈസി മാണിയൂര്‍, ശരീഫ് ഫൈസി (മുദരിസ് ഉദിനൂര്‍), താജുദ്ധീന്‍ ദാരിമി പടന്ന, ശഫീഖ് തങ്ങള്‍ ചന്തേര, സുബൈര്‍ ദാരിമി പടന്ന, ഇര്‍ഷാദ് ഹുദവി ബെദിര, സഹീദ് അസദ് പുഞ്ചാവി, സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ചം, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലംപാടടി.
ഉപസമിതികള്‍:
പ്രചരണം – ചെയര്‍മാന്‍: ഹുദൈഫ്, കണ്‍വീനര്‍: ഇര്‍ഷാദ് ഒ, ജോ. കണ്‍വീനര്‍: റഷീദ് മൗലവി പടന്ന
മീഡിയ – ചെയര്‍മാന്‍: ഫഹദ് അബ്ദുള്ള കെ, കണ്‍വീനര്‍: നിസാമുദ്ധീന്‍ എം.ടി
ഫൈനാന്‍സ് – ചെയര്‍മാന്‍: അഷ്‌റഫ് ഹാജി ബീരിച്ചേരി, വൈസ് ചെയര്‍മാന്‍: ശരീഫ് ഫൈസി, കണ്‍വീനര്‍: എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, ജോ. കണ്‍വീനര്‍: പി. ശാഹുല്‍ ഹമീദ്
സ്വീകരണം – ചെയര്‍മാന്‍: നൂറുദ്ധീന്‍ ടി.പി.എം, വൈസ് ചെയര്‍മാന്‍: അബ്ദുള്ള ദാരിമി, കണ്‍വീനര്‍: ടി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ജോ. കണ്‍വീനര്‍: പി.കെ.എം കുട്ടി
വളണ്ടിയര്‍ – ചെയര്‍മാന്‍: നൂറുദ്ധീന്‍ എം.ടി, കണ്‍വീനര്‍: ഇബ്രാഹിം എം.ടി
സ്റ്റേജ് & ഡെക്കറേഷന്‍ – ചെയര്‍മാന്‍: ബഷീര്‍ വി.പി, കണ്‍വീനര്‍: എം.ടി സാലിം മാസ്റ്റര്‍
ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കൈക്കോട്ട് കടവില്‍ നടക്കുന്ന പ്രഭാഷണം ആത്മീയമായി റമദാനെ സ്വീകരിക്കാന്‍ സമൂഹത്തിന് മാര്‍ഗദര്‍ശനമാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Scroll to Top