കൊലച്ചിയെടുക്കത്തെ അസീസ്, അബ്‌സീര്‍, ആഷിക്ക് എന്നിവരെ കോഴിക്കോട് കുറ്റ്യാടിയില്‍ ഒളിവില്‍ കഴിയവെയാണ്പിടികൂടിയത്
കാസര്‍ഗോഡ് :
യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍.
ചെര്‍ക്കള, കൊലാച്ചിയെടുകത്തെ ഹാരിസിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലാണ്
പ്രതികള്‍ പിടിയിലായത്.
കോഴിക്കോട് കുറ്റ്യാടിയില്‍ ഒളിവില്‍
കഴിയവെയാണ്
പ്രതികള്‍ പിടിയിലായത് .
ചെര്‍ക്കള, കൊലാച്ചിയെടുകത്തെ അബ്ദുല്‍
ഹാരിസിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചെര്‍ക്കള കൊലച്ചിയെടുക്കത്തെ അസീസ്, അബ്‌സീര്‍, ആഷിക്ക് എന്നിവരെ വിദ്യാനഗര്‍ എസ് ഐ സഫ്വാനും സംഗവുമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുറ്റ്യാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.
പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായാണ്
സഹോദരങ്ങളായ മൂന്നംഗ സംഘം അബ്ദുല്‍ ഹാരിസിനെ ക്രൂരമായി ആക്രമിച്ചത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിഷയത്തില്‍ അബ്ദുള്‍ ഹാരിസും, അക്രമി സംഘവും തമ്മില്‍ വാക് തര്‍ക്കം നടന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ്
കഴിഞ്ഞദിവസം മൂന്നംഗ സംഘം
കോലാച്ചിയടുക്കത്ത് വെച്ച് ഇരുമ്പു വടികള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി അബ്ദുല്‍ ഹാരിസിനെ
ആക്രമിച്ചത്.
ക്രൂരമായ
മര്‍ദ്ദനത്തില്‍
തലയ്ക്കും,
ദേഹമാസകലവും പരിക്കേറ്റിരുന്നു.
മുക്കിന്റെ പാലം തകരുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.




