വെള്ളമെടുക്കാന്‍ അച്ഛന്‍ പുറത്തിറങ്ങി, ട്രെയിന്‍ നീങ്ങി; ചങ്ങലവലിച്ച് ട്രെയിന്‍ പിടിച്ചിട്ട് 19-കാരി

കാസര്‍കോട്: തീവണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ നേരത്ത്
വെള്ളമെടുക്കാനിറങ്ങിയ യാത്രക്കാരന് തിരിച്ചുകയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തീവണ്ടിക്ക് അകത്തുണ്ടായിരുന്ന മകള്‍ ചങ്ങല വലിച്ച് നിര്‍ത്തിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.

ഇതേ തുടര്‍ന്ന് തീവണ്ടിക്കകത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. പിതാവ് തിരിച്ചുകയറിയില്ലെന്നു തിരിച്ചറിഞ്ഞ മകളാണ് തീവണ്ടിയിലെ അപായച്ചങ്ങല വലിച്ചത്. നീങ്ങിത്തുടങ്ങിയ വണ്ടി പെട്ടെന്ന് നിശ്ചലമായത് കണ്ട് അപകടം സംഭവിച്ചെന്നു കരുതി ആര്‍.പി.എഫ്. അധികൃതരും പാഞ്ഞെത്തി. സംഭവമറിഞ്ഞ് ഗാര്‍ഡ് എത്തി എയര്‍പ്രഷര്‍ പുനഃസ്ഥാപിച്ചശേഷമാണ് വണ്ടി പുറപ്പെട്ടത്.

Scroll to Top