ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍:ആദ്യ ജയം യുണൈറ്റഡ് പേരാലിനും, റൈസിംഗ് സ്റ്റാര്‍ മൊഗ്രാലിനും.

ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍:ആദ്യ ജയം യുണൈറ്റഡ് പേരാലിനും, റൈസിംഗ് സ്റ്റാര്‍ മൊഗ്രാലിനും.

മൊഗ്രാല്‍. മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഗ്രീന്‍ സ്റ്റാര്‍ ട്രോഫി -2026ന് വേണ്ടിയുള്ള ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് മൈതാനത്ത് ‘കുത്തിരിപ്പ് മുഹമ്മദ് സോക്കര്‍ സിറ്റി”യില്‍ ആരംഭിച്ചു.

ആദ്യ മത്സരത്തില്‍ യുണൈറ്റഡ് പേരാലിനും, റൈസിംഗ് സ്റ്റാര്‍ മൊഗ്രാലിനും വിജയം.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബിഎഫ് സി ബദ്രിയാനഗറിനെ 1-1ല്‍ തളച്ച യുണൈറ്റഡ് പേരാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ചു. രണ്ടാമത്തെ മത്സരത്തില്‍ സിറ്റിസണ്‍ കടവത്തും, റൈസിംഗ് സ്റ്റാറും ഗോളടിക്കാതെ സമനിലയില്‍ എത്തിയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഇതില്‍ റൈസിംഗ് സ്റ്റാര്‍ വിജയിയായി.

ടൂര്‍ണമെന്റ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദ് എം എല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൃഥ്വിരാജ് ഷെട്ടി എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു.ചടങ്ങില്‍ വെച്ച് സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദിനെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഗ്രീന്‍ സ്റ്റാറിന് വേണ്ടി മെമെന്റോ നല്‍കി അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് മഖ്ദൂം അധ്യക്ഷത വഹിച്ചു. ഗ്രീന്‍ സ്റ്റാര്‍ ക്ലബ് മുഖ്യ രക്ഷാധികാരി എം ജി എ റഹ്‌മാന്‍,എം മാഹിന്‍ മാസ്റ്റര്‍,ടി എം ശുഹൈബ്,ബി എന്‍ മുഹമ്മദലി,ഇര്‍ഷാദ് മൊഗ്രാല്‍,ടി കെ ജാഫര്‍,ടി കെ അന്‍വര്‍,ഗഫൂര്‍ പെര്‍വാഡ്,കെ എ കുഞ്ഞഹമ്മദ്,മജീദ് റെഡ്ബുള്‍,യു എം അമീന്‍,കരീം അരിമല,കെ എം മുഹമ്മദ്,എ എം സിദ്ധീഖ് റഹ്‌മാന്‍,നാസര്‍ മൊഗ്രാല്‍,ഷക്കീല്‍ അബ്ദുള്ള,പി എം മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ ഫസല്‍ പേരാല്‍, ഇനാസ്-ഫവാസ്, ജമീലാ-ഹസന്‍, നസീറാ-ഖാലിദ് എന്നിവര്‍ സംബന്ധിക്കുകയും,കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.എം എല്‍ അബ്ബാസ്, മഖ്ദൂം, ബിലാല്‍ എന്നിവര്‍ കളി നിയന്ത്രിച്ചു.

ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രസിഡണ്ട് മഖ്ദൂം, ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ്, ട്രഷറര്‍ മുജീബ് പേരാല്‍,സെല്ലു കടവത്ത്,ബാത്തി കെ കെ പുറം, തസ്രീഫ്,ഗാലിബ്,ജബ്ബാര്‍,അലി,ഖാദര്‍, നൗഷാദ് ഇസ്മായില്‍, രിഫാഈ എന്നിവര്‍ നേതൃത്വം നല്‍കി.

കളിയുടെ രണ്ടാം ദിവസമായ ഇന്ന്(11-02-26) ആദ്യ മത്സരത്തില്‍ ടിവിഎസ് മൊഗ്രാല്‍-നെക്സ്റ്റ്ജന്‍ മൊഗ്രാലിനേയും, രണ്ടാം മത്സരത്തില്‍ സ്‌കോട്ടീസ് മൊഗ്രാല്‍- കോട്ടയിന്‍സിനേയും നേരിടും.

ഫോട്ടോ:ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന ചടങ്ങ്.

ഫോട്ടോ:സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദിനെ ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാലിനു വേണ്ടി എന്നെ നെല്ലിക്കുന്ന് എംഎല്‍എ മെമെന്റോ നല്‍കി അനുമോദിക്കുന്നു.

Scroll to Top