52
മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ശാഖ പര്യടനം
മൊഗ്രാൽ പുത്തൂർ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ഫെസ്റ്റിന് വിപുലമായ ഒരുക്കങ്ങൾ, ശാഖ ശാക്തീരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ഫെസ്റ്റിൽ വിവിധ ശാഖകളിൽ നിന്നായി നിരവധി പ്രതിഭകൾ അണി നിരക്കും, ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി നിർവഹിച്ചു
ഒക്ടോബർ 5 ന് ഉളിയത്തടുക്ക ടർഫിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക, പരിപാടിയുടെ ഭാഗമായി
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാഖ തല പര്യടനം നടന്നു , പര്യടനത്തിന് ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ നേതൃത്വം നൽകി