ശ്രദ്ധേയമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ യൂത്ത് സ്‌കാന്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിന്റെ പൊതുഭരണവുമായി ബന്ധപ്പെട്ട് യുവജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ‘യൂത്ത് സ്‌കാന്‍’ പരിപാടി സംഘടിപ്പിച്ചു.

മുനിസിപ്പല്‍തല ഉദ്ഘാടനം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.ഇ മുക്താര്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ജലീല്‍ തുരുത്തി, നൗഫല്‍ തായല്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ത്ബയല്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ അനസ് കണ്ടത്തില്‍, നിയാസ് ചേരങ്കൈ, നൗഷാദ് കൊരക്കോട്, താജു ബെല്‍ക്കാട്, ഷാക്കിര്‍ ബെദിര, റംസീന റിയാസ്, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഖലീല്‍ ഷൈഖ്, റഷീദ് ഗസ്സാലി, ഇഖ്ബാല്‍ ബാങ്കോട്, ഇര്‍ഷാദ് ഹുദവി, ഹാഷിര്‍ മൊയ്തീന്‍, മൂസ ബാസിത്ത്, നാഫി ചാല, സിയാന്‍ തളങ്കര, കബീര്‍ ചേരങ്കൈ, മുജീബ് തായലങ്ങാടി, സിറാസ് ബാങ്കോട്, ലത്തീഫ് കൊല്ലമ്പാടി, മജീദ് അണങ്കൂര്‍, ഹബീബ് തുരുത്തി, നവാസ് തുരുത്തി, റഹ്‌മാന്‍ പടിഞ്ഞാര്‍, മാലു കുണ്ടില്‍, മുഫീദ് ഖാസിലേന്‍, ഷിഹാബ് ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

നൂറോളം ആളുകള്‍ സ്‌കാന്‍ ചെയ്തു തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

Scroll to Top