മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കാറുള്ള ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളുമായി സഹകരിക്കുന്നവര്‍ക്ക് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റും കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗവുമായ അസീസ് കളത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി
പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു,
ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു,
യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ്, ഡോ :സാമ്യ നായര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഇര്‍ഫാന്‍ കുന്നില്‍, ശദീദ് കടവത്ത്, അബ്‌നാസ് കുന്നില്‍, അല്‍ത്താഫ് ചൗക്കി, അബ്ബാസ് മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,




