കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡിലെ എന്‍ എ സ്റ്റോര്‍ സ്റ്റേഷനറി വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവുമായ നെല്ലിക്കുന്ന് ബങ്കരക്കുന്ന് എന്‍ എ എ എസ് ഹൗസിലെ എന്‍ എ അബ്ദുല്‍ സലാം ( 78) അന്തരിച്ചു. പരേതരായ അബ്ബാസ് മുസ്ല്യാരുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സഫിയ തളങ്കര . മക്കള്‍: മുഹമ്മദ് ഷരീഫ്, അബ്ബാസ്, (വ്യാപാരികള്‍) ഹാരിസ് (ബില്യാട്‌സ് സ്‌ക്കൂള്‍ മേല്‍പറമ്പ് പാര്‍ട്ട്ണര്‍ ) അബ്ദുല്‍ നിസാര്‍ (ചെമ്പിരിക്ക വ്യാപാരി ) ഷാഹുല്‍ ഹമീദ്, മുഹമ്മദ് കുഞ്ഞി ( ഇരുവരും ഖത്തര്‍) മരുമക്കള്‍: സുരയ്യ എരുതുംകടവ്. സുമയ്യ തളങ്കര, ഷഹാന മൊഗ്രാല്‍, മിസ് രിയ ചെമ്പിരിക്ക, ഷാഹിന ഉളുവാര്‍ , ജാസ്മിന്‍ ഉളിയടുത്തക്ക. സഹോദരങ്ങള്‍: മൊയ്തീന്‍ നെല്ലിക്കുന്ന്, ദൈനബി നാലാംമൈല്‍ , പരേതയായ അസ്മ .
എന്‍ എ അബ്ദുല്‍ സലാം അന്തരിച്ചു




