മൊഗ്രാല്‍. മൊഗ്രാല്‍-പേരാല്‍ റോഡില്‍ ജിവിഎച്ച്എസ്എസ് മൊഗ്രാല്‍ സ്‌കൂളിന് മുന്‍വശം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് 24 മണിക്കൂറും കത്തും. ഓഫ് ചെയ്യാന്‍ സംവിധാനമില്ല,കരാര്‍ കമ്പനിക്കാരെ വിളിച്ചാലും പ്രയോജനമില്ലെന്ന് പരിസരവാസികള്‍.
കഴിഞ്ഞ ഒരാഴ്ചയായി ഹൈമാസ്റ്റ് ലൈറ്റ് 24 മണിക്കൂറും കത്താന്‍ തുടങ്ങിയിട്ട്.ഓഫ് ചെയ്യേണ്ട സ്വിച്ച് ബോര്‍ഡിന്റെ താക്കോല്‍ നഷ്ടപ്പെട്ടതാണ് ലൈറ്റ് 24 മണിക്കൂറും കത്തി തെളിയുന്നതിന് കാരണം.പകരം സംവിധാനത്തിന് കരാര്‍ കമ്പനിക്കാരെ വിളിച്ചാലും കൂട്ടാക്കു ന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു.
എംപി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈമാസ്റ്റ് ലൈറ്റ് സ്‌കൂളിന് സമീപം സ്ഥാപിച്ചത്.പരാതി ഉണ്ടെങ്കില്‍ ഇതിന്റെ കരാര്‍ കമ്പനിക്കാരെ വിളിക്കാറാണ് പതിവ്.എന്നാല്‍ കരാര്‍ കമ്പനി ഇപ്പോള്‍ കയ്യൊഴിഞ്ഞ മട്ടാണ്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്.വിഷയം ഇപ്പോള്‍ കുമ്പള കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
ഫോട്ടോ:മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പകല്‍വെളിച്ചം.




