മൊഗ്രാല്‍.മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഗ്രീന്‍ സ്റ്റാര്‍ ട്രോഫി-2026ന് വേണ്ടിയുള്ള ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് മൈതാനത്ത് ‘കുത്തിരിപ്പ് മുഹമ്മദ് സോക്കര്‍ സിറ്റി”യില്‍ ഇന്ന് ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ടിവിഎസ് മൊഗ്രാലും,സ്‌കോട്ടീസ് ചളിയങ്കോടുമായി കൊമ്പ് കോര്‍ക്കും. രണ്ടാം മത്സരത്തില്‍ ഗല്ലി ഇന്ത്യന്‍സ്,യുണൈറ്റഡ് പേരാലുമായി മാറ്റു രക്കും.വൈകിട്ട് 4 30 മുതലാണ് മത്സരം.
കഴിഞ്ഞദിവസം നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കെ എഫ് സി കൊപ്പളത്തെ എതിരില്ലാത്ത ഒരു ഗോളിന്(1-0) പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് പേരാല്‍ സെമിയില്‍ പ്രവേശിച്ചത്.രണ്ടാം മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ കളി അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ റൈസിംഗ് സ്റ്റാര്‍ മൊഗ്രാലിനെ പരാജയപ്പെടുത്തി(5-4)ഗല്ലി ഇന്ത്യന്‍സ് സെമിയില്‍ കളിക്കാന്‍ ഇടം നേടി.
ഇന്ന് ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ സ്‌കോട്ടീഷ് ചളിയങ്കോട്,ടിവിഎസ് മൊഗ്രാലിനെ നേരിടും. രണ്ടാം സെമി മത്സരത്തില്‍ ഗല്ലി ഇന്ത്യന്‍സ്,യുണൈറ്റഡ് പേരാലുമായി മാറ്റുരക്കും.പതിനഞ്ചാം തീയതി ഞായറാഴ്ചയാണ് ഫൈനല്‍.
ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജി,ഗ്രീന്‍ സ്റ്റാര്‍ ക്ലബ് മുഖ്യ രക്ഷാധികാരി എം ജി എ റഹ്‌മാന്‍,എം മാഹിന്‍ മാസ്റ്റര്‍,എം എ അബ്ദുല്‍റഹ്‌മാന്‍ സ്വര്‍ത്തിമുല്ല,ടി എം ശുഹൈബ്,ടി കെ ജാഫര്‍,അഷ്ഫാന്‍ ചൈന,കെ എ കുഞ്ഞഹമ്മദ്,അമീന്‍ യു എം,കരീം അരിമല,സെഡ് എ മൊഗ്രാല്‍,സി എച്ച് ഖാദര്‍,ഖാദര്‍ കട്ടത്തടുക്ക,ലത്തീഫ് കൊപ്പളം,ടി എം മുഹമ്മദ് കടപ്പുറം,മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, അനീസ് കോട്ട, ജലീല്‍ കൊപ്പളം,അബ്ദുള്ള ഗ്രീന്‍പീസ്,മുഹമ്മദ് കിത്തി,റഷീദ് തഖ്വ, അബ്ദുല്‍ റഹ്‌മാന്‍ സൂപ്പര്‍,എം എ മൂസ തുടങ്ങിയവര്‍ സംബന്ധിക്കുകയും,കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.എം എല്‍ അബ്ബാസ്,മഖ്ദൂം,എച്ച് എ ഖാലിദ് എന്നിവര്‍ കളി നിയന്ത്രിച്ചു.
ടൂര്‍ണമെന്റിന് ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രസിഡണ്ട് മഖ്ദൂം,ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ്, ട്രഷറര്‍ മുജീബ് പേരാല്‍,സെല്ലു കടവത്ത്,ബാത്തി കെ കെ പുറം, തസ്രീഫ്,ഗാലിബ്,ജബ്ബാര്‍,അലി,ഖാദര്‍,നൗഷാദ് ഇസ്മായില്‍,രിഫാഈ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.
ഫോട്ടോ:മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്.




