ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ വെച്ച് 12-02-26 (വ്യാഴം )
രാവിലെ എട്ട് മണിക്ക് റമളാനിനോട് അനുബന്ധിച്ച് മദ്രസ അവധി നല്‍കുന്നതിന്റെ ഭാഗമായി ജല്‍സത്തുല്‍ വിദാഉം ഈ വര്‍ഷം നമ്മുടെ മദ്രസയില്‍ നിന്ന് പിരിഞ്ഞുപോകുന്ന ബഹു ഷാഫി സഅദി ഉസ്താദിനും ഫാറൂഖ് സഖാഫി ഉസ്താദിനും സ്‌നേഹ ഉപഹാരവും യാത്രയയപ്പും നല്‍കി.
യോഗത്തില്‍ മഹല്ല് പ്രസിഡണ്ട് മാമു കൊപ്രയുടെ അധ്യക്ഷതയില്‍ മഹല്ല് ഇമാം അബ്ദുല്‍ ഖാദര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.ഷാഫി സഅദി ,ഫാറൂഖ്‌സഖാഫി എന്നിവര്‍ ആശംസ പ്രസംഗവും മഹല്ല് ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ അനുമോദന പ്രസംഗവും നടത്തി.യോഗത്തില്‍
മഹല്ല് ട്രഷറര്‍ ഹമീദ് ബദ്രിയ വൈസ് പ്രസിഡണ്ട് നിസാര്‍ കൊട്ടിക,അബൂബക്കര്‍സംബന്ധിച്ചു.
സിദ്ദിഖ് സഅദി സ്വാഗതവും , അന്‍സാരി കൊട്ടിക നന്ദിയും പറഞ്ഞു.
ജല്‍സത്തുല്‍ വിധാഉം യാത്രയയപ്പും നടത്തി




