കുമ്പള:കാലപ്പഴക്കവും, തകര്‍ച്ചയും മൂലം വര്‍ഷങ്ങളായി ഗതാഗതം നിരോധിച്ച കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട കൊടിയമ്മ പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നബാര്‍ഡ്ന്‍ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷാരോണ്‍, ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അര്‍ജ്ജുനന്‍ ഇ.കെ, അസി. എക്‌സി. എഞ്ചിനീയര്‍ ഗോകുലന്‍. ടി, അസി.
എഞ്ചിനീയര്‍ രാഘവന്‍ കെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,നസീമ കുമ്പള, പഞ്ചായത്ത് മെമ്പര്‍മാരായ വൈ പ്രസി.
ബല്‍ക്കീസ്,അബ്ബാസ്, മഞ്ജുനാഥ ആള്‍വ, ഇനാസ് ഫവാസ്, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ സി എ സുബൈര്‍, യുസഫ് ഉളുവാര്‍, താജുദ്ദീന്‍ മൊഗ്രാല്‍, യൂസഫ് കെ ബി, ജയപ്രകാശ് ഷെട്ടി, മഹേഷ് പുണിയൂര്‍, ഹനീഫ് ഹാജി എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പാലം പുനര്‍ നിര്‍മ്മിക്കണമെന്നാ വശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ പ്രക്ഷോഭ ങ്ങ ള്‍നടത്തിയിരുന്നു. നിയമസഭയിലും ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കിയാണ് ഇപ്പോള്‍ നബാര്‍ഡിന്റെ സഹായത്തോടെ പാലം പുനര്‍നിര്‍മ്മിക്കാന്‍ നീക്കം. യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.
കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനര്‍നിര്‍മ്മാണം: നബാര്‍ഡ് പ്രതിനിധി സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു




