മൊഗ്രാല്‍.മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഗ്രീന്‍ സ്റ്റാര്‍ ട്രോഫി-2026ന് വേണ്ടിയുള്ള ഈവനിംഗ് അണ്ടര്‍- 20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകുന്നേരം 5 മണിക്ക് നടക്കും.മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് മൈതാനത്ത് ‘കുത്തിരിപ്പ് മുഹമ്മദ് സോക്കര്‍ സിറ്റി”യില്‍ ഫൈനല്‍ മത്സരത്തില്‍ സ്‌കോട്ടീസ് ചളിയങ്കോടും, യുണൈറ്റഡ് പേരാലും മാറ്റുരക്കും.
കഴിഞ്ഞദിവസം നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ടിവിഎസ് മൊഗ്രാലിനെ എതിരില്ലാത്ത രണ്ട് ഗോളിന്(2-0) പരാജയപ്പെടുത്തിയാണ് സ്‌കോട്ടീഷ് ചളിയങ്കോട് ഫൈനലില്‍ പ്രവേശിച്ചത്.രണ്ടാം മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ കളി അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഗല്ലി ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി യുണൈറ്റഡ് പേരാല്‍ ഫൈനലില്‍ കളിക്കാന്‍ ഇടം നേടുകയായിരുന്നു.
ചടങ്ങില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് മുഖ്യ രക്ഷാധികാരികളായ കെ കെ സക്കീര്‍ ഖത്തര്‍,എം ജി എ റഹ്‌മാന്‍,റഷീദ് തവക്കല്‍,മുഹമ്മദ് കുഞ്ഞി ഖത്തര്‍,ബി എന്‍ മുഹമ്മദലി, ഇര്‍ഷാദ് മൊഗ്രാല്‍, എം മാഹിന്‍ മാസ്റ്റര്‍,എം എ അബ്ദുല്‍റഹ്‌മാന്‍ സ്വര്‍ത്തിമുല്ല,കെ എ കുഞ്ഞഹമ്മദ്,ഇര്‍ഫാന്‍ യു എം,കരീം അരിമല,സി എച്ച് ഖാദര്‍,ഖാദര്‍ കട്ടത്തടുക്ക,അഷ്‌റഫ് പെര്‍വാട്,എം എ ആരിഫ്,എം എ മൂസ,നൂഹ് കടവത്ത്, ടി എം മുഹമ്മദ് കടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കുകയും,കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.എം എല്‍ അബ്ബാസ്,മഖ്ദൂം,എച്ച് എ ഖാലിദ് എന്നിവര്‍ കളി നിയന്ത്രിച്ചു.
ടൂര്‍ണമെന്റിന് ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രസിഡണ്ട് മഖ്ദൂം,ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ്,ട്രഷറര്‍ മുജീബ് പേരാല്‍,സെല്ലു കടവത്ത്,ബാത്തി കെ കെ പുറം, തസ്രീഫ്,ഗാലിബ്,ജബ്ബാര്‍,അലി,ഖാദര്‍,നൗഷാദ് ഇസ്മായില്‍,രിഫാഈ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.
ഫോട്ടോ:മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോളില്‍ ഫൈനലില്‍ പ്രവേശിച്ച ടീമുകള്‍.




