കാസറഗോഡ്: കാസറഗോഡ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫിനെ മുസ്ലിം സര്‍വീസ് സൊസൈറ്റി കാസര്‍ഗോഡ് യൂണിറ്റ് ആദരിച്ചു. എംഎസ്എസ് കാസറഗോഡ് ജില്ല കമ്മിറ്റിയംഗമാണ് കെ എം ഹനീഫ്.
കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം സംസ്ഥാന സെക്രട്ടറി പി എം നാസര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം, സംസ്ഥാന കമ്മിറ്റി അംഗം ബേവിഞ്ച അബ്ദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ ചെമ്മനാട്, ജില്ലാ ജോയിന്‍ സെക്രട്ടറി ഹനീഫ് പി എം. മുജീബ് തളങ്കര, ഷാഫി നെല്ലിക്കുന്ന്, ഷെരീഫ് കാപ്പില്‍. വെല്‍ക്കം മുഹമ്മദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് ജോയിന്‍ സെക്രട്ടറി മുസമ്മില്‍ ടി എച്ച്, ട്രഷറര്‍ അബു മുബാറക്, സി എല്‍ ഹമീദ്, ഫാറൂഖ് ഖാസിമി, ഹസൈനാര്‍ തളങ്കര. നൗഷാദ് ബായിക്കര, ഇബ്രാഹിം തളങ്കര, അബ്ബാസ് ബെഡിസണ്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
എം.എസ്.എസ്. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫിനെ ആദരിച്ചു*




