കുമ്പളയില്‍ രക്തദാന ക്യാമ്പ് 2026 ഫെബ്രുവരി 16ന് തിങ്കളാഴ്ച.

കുമ്പള. കാസര്‍ഗോഡ് ബ്ലഡ് ബാങ്ക്,ജനരക്ഷാ ബ്ലഡ് ഡോണേഴ്‌സ് കേരള,ആശ്രയ കുമ്പള,മൊഗ്രാല്‍ ദേശീയവേദി, അബുദാബി കാസ്രോട്ടാര്‍,ഡൗണ്‍ ടൗണ്‍ കുമ്പള എന്നിവയുടെ സഹകരണത്തോടെ കുമ്പള ടൗണില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2026 ഫെബ്രുവരി 16ന് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. രക്തദാനത്തിനായി കുമ്പള ടൗണില്‍ പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാസറഗോഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് അടിയന്തിരമായും, അല്ലാതെയും രക്തത്തിന്റെ ആവശ്യം കൂടി വരുന്ന സാഹചര്യത്തില്‍ രക്തദാന ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ജനരക്ഷാ ചെയര്‍മാന്‍ നാസര്‍ ബായാര്‍,കണ്‍വീനര്‍ മുഹമ്മദ് സ്മാര്‍ട്ട് എന്നിവര്‍ അറിയിച്ചു.

ഫോട്ടോ:രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കുന്ന സംഘടനകളുടെ എംബ്ലം

Scroll to Top