പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

പോക്‌സോ കേസില്‍ വെള്ളൂര്‍ സ്വദേശിയായ ഫിര്‍ദൗസ് മൂപ്പന്റകത്ത് ആണ് അറസ്റ്റില്‍ ആയത്. റോഡില്‍ കൂടി സൈക്കിളില്‍ പോവുകയായിരുന്ന 10 വയസുള്ള അതിജീവിതയെ പ്രതി തടഞ്ഞുനിര്‍ത്തി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിതയും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കാസറഗോഡ് വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതി ആരാണെന്ന് ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല തുടര്‍ന്ന് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയുകയും പിടിക്കൂടുകയും ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിക്കെതിരെ നേരത്തെ കാഞ്ഞങ്ങാട്, പെരിങ്ങോം സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസ് ഉണ്ടായിരുന്നു.

കാസറഗോഡ് എഎസ്പി അച്യുത് അശോക് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അജിത കെ സിപിഒ സുമി മോള്‍, ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Scroll to Top