കാസറഗോഡ് രാസലഹരി വേട്ടഎം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍.

കാസറഗോഡ് രാസലഹരി വേട്ട
എം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍.

കാസറഗോഡ്: വാഹനപരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കാറില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ. (MDMA) പിടികൂടി. സംഭവത്തില്‍ നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി സിദ്ദിഖ് ബി.എം. (43) നെ കാസറഗോഡ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 32 ഗ്രാം എം.ഡി.എം.എ. ആണ് കണ്ടെടുത്തത്.
കാസറഗോഡ് കറന്തക്കാട് സര്‍വീസ് റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ആര്യഭവന്‍ ഹോട്ടലിന് സമീപം രാത്രി 10.35-ഓടെയാണ് നിര്‍ത്തിയിട്ടിരുന്ന കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ കണ്ടയുടന്‍ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ സബ് ഇന്‍സ്പെക്ടര്‍ മൗഷമിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളിലെ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെടുത്തു. ലഹരിമരുന്നിന് പുറമെ, ഇത് അളക്കാനുള്ള ത്രാസും പോലീസ് പിടിച്ചെടുത്തു.

അന്വേഷണ സംഘം:
കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കെ.പി ( നൈറ്റ് ഓഫീസര്‍)യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്പെക്ടര്‍മാരായ മൗഷമി സി.ആര്‍., നെജില്‍ രാജ്, സി.പി.ഒ.മാരായ ശരത്ത് കുമാര്‍, ജിതേഷ്, നിജിന്‍ കുമാര്‍ എ.വി., രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്തശൈവല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Scroll to Top