സൗജന്യ കണ്ണട വിതരണം ചെയ്തുആസ്റ്റര്‍ മിംസ്

സൗജന്യ കണ്ണട വിതരണം ചെയ്തു
ആസ്റ്റര്‍ മിംസ്

മഞ്ചേശ്വരം പഞ്ചായത്തിലെ 63 കുട്ടികള്‍ക്കാണ് കണ്ണട നല്‍കിയത്

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ സി എസ് ആര്‍ പ്രൊജക്റ്റ് ആയിട്ടുള്ള ക്ലിയര്‍ സൈട്‌ന്റെ ഭാഗമായി മഞ്ചേശ്വരം പഞ്ചായത്തിലെ ഗവണ്‍മെന്റ്&എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ സൗജന്യ കാഴ്ച പരിശോധന നടത്തിയതിന്റെ ഭാഗമായി കാഴ്ച പ്രശ്‌നം സ്ഥിരീകരിച്ച 63കുട്ടികള്‍ക്ക് മഞ്ചേശ്വരം പഞ്ചായത്തില്‍ വെച്ചു സൗജന്യമായി കണ്ണട വിതരണം നല്‍കി.ക്ലിയര്‍ സൈട് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഗോപിക പ്രോഗ്രാമിന് സ്വാഗത പ്രസംഗം നടത്തി.മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കാനില ഉദ്ഘാടനം നിര്‍വഹിച്ചു.
കാസര്‍ഗോഡ് ഡിസ്ട്രിക്റ്റ് പഞ്ചായത്ത് ഡെവലപ്പ്‌മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇക്ബാല്‍
മുഖ്യാതിഥിയായി.
ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി കണക്ട് ഡെപ്യൂട്ടി മാനേജര്‍ ബിജേഷ് നന്ദി പറഞ്ഞു. ഓപ്‌റ്റോമെട്രിസ്റ്റ് ഫാത്തിമ ലുബാബ, ആസ്റ്റര്‍ വോളന്റീര്‍ ആയിട്ടുള്ള ജസീല്‍, ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഹരിത എന്നിവര്‍ ഹോസ്പിറ്റലിന്റെ പ്രതിനിധീകരിച്ചു സംബന്ധിച്ചു.

Scroll to Top