പുസ്തക പ്രകാശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന ഫാത്തിമ അമീന ആദ്യ കഥാസമാഹാരമായ മുത്തു പൊഴിക്കുന്ന മരം എന്ന കഥാസമാഹാരത്തിന്റെ പുസ്തക പ്രകാശനം സ്‌കൂളില്‍ വച്ച് നടന്നു. പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രീമതി ഫറീന കോട്ടപ്പുറം പുസ്തക പ്രകാശനവും പുസ്തക പരിചയവും നടത്തി. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ ശ്രീ സാജന്‍ പാപ്പച്ചന്‍ പത്താംതരം വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് നസീര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി.വിനോദ് കുമാര്‍ സ്വാഗതവും, പി ഹമീദ്, പി ശശിധരന്‍, സി കെ ജ്യോതി, പിടിഎ വൈസ് പ്രസിഡന്റ് ജലീല്‍ വികെപി , മദര്‍ പി ടി എ പ്രസിഡന്റ് റഹീന ഇസ്മയില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. എഴുത്തുകാരി ഫാത്തിമ അമീന മറുമൊഴി നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്യാം കുമാര്‍ എ വി നന്ദി രേഖപ്പെടുത്തി.

Scroll to Top