രാജ്യത്ത് നിര്‍ഭയത്വത്തിന്റെ രാഷ്ട്രീയ ബദല്‍ ഉണ്ടാവണം;

മൂവാറ്റുപുഴ അഷ്റഫ് മൗലവി

മൊഗ്രാള്‍ പുത്തൂര്‍:
ജനാതിപത്യത്തിന്റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്ത് സംഘപരിവാര്‍ ഭരിച്ച നമ്മുടെ രാജ്യം നിലവില്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് നാം മനസിലാക്കണമെന്ന് എസ്ഡിപിഐ ദേശീയ കമ്മിറ്റി അംഗം
മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു

ഭരണകൂടം കലാപം നടത്തുന്ന രാജ്യത്ത് സംഘര്‍ഷ രഹിതമായ ഇന്ത്യക്ക് വേണ്ടി പൗരന്മാര്‍ രാഷ്ട്രീയപ്രവര്‍ത്തനം ഗൗരവമായി കാണണം,
രാജ്യത്ത് നിരവധി കലാപങ്ങള്‍ നടത്തിയ ഉത്തരവാദികള്‍ക്ക് കൈയാമം വെക്കാന്‍ രാജ്യം ഭരിച്ചു പോയവര്‍ക്കോ, ഭരിക്കുന്നവര്‍ക്കോ സാധിച്ചിട്ടില്ല.
സംഘ പരിവാര്‍ നേതാക്കള്‍ക്ക് വിരുന്നൊരുക്കിയാല്‍ മുസ്ലിം വിഭാഗങ്ങള്‍ സുരക്ഷിതാരാണെന്നാണ് സമുദായ രാഷ്ട്രീയ നേതാക്കളടക്കം കരുതുന്നത്,
നിലവില്‍ പൗരന്മാര്‍
അവകാശമില്ലാത്തവരായി മാറാനാണ് വഖഫ്, എസ്‌ഐആര്‍ തുടങ്ങിയവയിലൂടെ സംഘി ഭരണകൂടം ശ്രമിക്കുന്നത്,
ഭരണഘടന ഉയര്‍ത്തി പിടിച്ച്
അവര്‍ണ വിഭാഗങ്ങള്‍ രാഷ്ട്രീയ മുന്നേറ്റമല്ലാതെ ഇതിന് പരിഹരമില്ല എന്നും അദ്ദേഹം പറഞ്ഞു
എസ്ഡിപിഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി എരിയാലില്‍ സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പുതുതായി പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ക്ക് മെമ്പര്‍ര്‍ഷിപ്പ് വിതരണവും നടന്നു
പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു
ജില്ലാ പ്രസിഡന്റ് സിഎ സവാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, സെക്രട്ടറി എഎച്ച് മുനീര്‍, മണ്ഡലം സെക്രട്ടറി ബഷീര്‍ ബിടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ,
മഞ്ചേശ്വരം പഞ്ചായത്ത് അംഗം ശരീഫ് പാവൂര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പിച്ചു
പഞ്ചായത്ത് സെക്രട്ടറി ഖലീല്‍ കല്ലങ്കൈ സ്വാഗതവും
അന്‍വര്‍ കല്ലങ്കൈ നന്ദിയും പറഞ്ഞു
പൊതുസമ്മേളനത്തിന്റെ ഭാഗമായി ജനപ്രതിനിധികളെ ആനയിച്ചുകൊണ്ട്
എരിയാലില്‍ റാലിയും നടന്നു

Scroll to Top