മൊഗ്രാല്‍.മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് കഴിഞ്ഞ 5 ദിവസങ്ങളിലായി ജിവിഎച്ച്എസ് മൊഗ്രാല്‍ ‘കുത്തിരിപ്പ് മുഹമ്മദ് സോക്കര്‍ സിറ്റി”യില്‍ സംഘടിപ്പിച്ച ഗ്രീന്‍ സ്റ്റാര്‍ ട്രോഫി-2026 ഈവനിംഗ് അണ്ടര്‍- 20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്‌കോട്ടീസ് ചളിയങ്കോട് ജേതാക്കളായി.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് പേരാലിനെ ഏകപക്ഷീയമായ ഒരു ഗോളിന്(1-0) പരാജയപ്പെടുത്തിയാണ് സ്‌കോട്ടീഷ് ചളിയങ്കോട് ഗ്രീന്‍ സ്റ്റാര്‍ ട്രോഫി-2026 കരസ്ഥമാക്കിയത്. ടീമിന് വേണ്ടി റാസിയാണ് ഏക ഗോള്‍ നേടിയത്
മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് കളിക്കാരുമായി പരിചയപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി,ടി എം ശുഹൈബ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്‌സ് ട്രോഫി ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍ സമ്മാനിച്ചു. ചടങ്ങില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് മുഖ്യ രക്ഷാധികാരികളായ കെ കെ സക്കീര്‍ ഖത്തര്‍,എം ജി എ റഹ്‌മാന്‍, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസല്‍ പേരാല്‍,എ കെ ആരിഫ്,ഇര്‍ഷാദ് മൊഗ്രാല്‍,ബിഎന്‍ മുഹമ്മദലി,റഹ്‌മാന്‍ ആരിക്കാടി,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,സത്താര്‍ ആരിക്കാടി,ഇനാസ് പവാസ് കോയന്നൂര്‍,സെഡ് എ മൊഗ്രാല്‍,ടി കെ അന്‍വര്‍,ലത്തീഫ് കൊപ്പളം,ബിഎന്‍ മുഹമ്മദലി,അഷ്ഫാന്‍ ചൈന,എം മാഹിന്‍ മാസ്റ്റര്‍,റഷീദ് തവക്കല്‍,കെ എ കുഞ്ഞഹമ്മദ്,യു എം ഫസലുറഹ്‌മാന്‍,ഇര്‍ഫാന്‍ യു എം,കരീം അരിമല,സി എച്ച് ഖാദര്‍,ഖാദര്‍ കട്ടത്തടുക്ക,എം എ ആരിഫ്,എം എ മൂസ,നൂഹ് കടവത്ത്, അമീന്‍ യു എം,ഷക്കീല്‍ അബ്ദുള്ള,അഷ്‌റഫ് സാഹിബ്,മുഹമ്മദ് അബ്‌ക്കോ,അബ്ദുള്ള ഗ്രീന്‍ പീസ്,ജംഷീദ് മൊഗ്രാല്‍,കെ ടി മൂസ, ജലീല്‍ കൊപ്പളം,ബി കെ മുനീര്‍ കൊപ്പളം,അനീസ് കോട്ട,മാമു ഹാജി തുടങ്ങിയവര്‍ സംബന്ധിക്കുകയും,കളിക്കാരുമായി പരിചയപ്പെടുകയും, കളിക്കാര്‍ക്കുള്ള വിവിധ ട്രോഫികള്‍ വിതരണവും ചെയ്തു,മഖ്ദൂം,എച്ച് എ ഖാലിദ് എന്നിവര്‍ കളി നിയന്ത്രിച്ചു.
ടൂര്‍ണമെന്റിന് ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രസിഡണ്ട് മഖ്ദൂം,ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഹുബ്ലി,ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ്,ട്രഷറര്‍ മുജീബ് പേരാല്‍,സെല്ലു കടവത്ത്,ബാത്തി കെ കെ പുറം, തസ്രീഫ്,ഗാലിബ്,ജബ്ബാര്‍,അലി,ഖാദര്‍,നൗഷാദ് ഇസ്മായില്‍,രിഫാഈ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.
ഫോട്ടോ:മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി കരസ്ഥമാക്കിയ സ്‌കോട്ടീഷ് ചളിയങ്കോട് ടീമിന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി,ടി എം ഷുഹൈബ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിക്കുന്നു.




