നായന്മാര്‍മൂല :നാസ്‌ക് നയന്‍മാര്‍മൂലയുടെ നേതൃത്വത്തില്‍ പ്രദേശത്തെ 9, 10, +1, +2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എക്‌സാം ഒറിയന്റേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതും പരീക്ഷയ്ക്ക് ശേഷം കരിയര്‍ തിരഞ്ഞെടുപ്പുകള്‍ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
എക്‌സാം ഒറിയന്റേഷന്‍ ക്ലാസിന് സ അ ദി യ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശറഫുദ്ധീന്‍ പാക്യര നേതൃത്വം നല്‍കി. കരിയര്‍ ഗൈഡന്‍സ് സെഷന്‍ സി.ജി. ട്രെയിനര്‍ മുജീബ് പട്‌ല അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജകോഡ് നിര്‍വഹിച്ചു.
സ്വാഗതം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ എന്‍ എം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് അബ്ബാസ് അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് ക്ലബ് ട്രഷറര്‍ ഹാരിസ് എന്‍ എം സിജി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് താഹിര്‍ എന്‍ എയും, വൈസ് പ്രസിഡണ്ട് മാരായ സിദ്ധു പി ബി കലന്തര്‍ സാബിത്, ജോയിന്‍ സെക്രട്ടറി മാരായ ബര്‍ഷി, ഫാറൂഖ് സംസാരിച്ചു. നന്ദിപ്രകാശനം ചാരിറ്റി ചെയര്‍മാന്‍ ടി കെ നൗഷാദ് നിര്‍വഹിച്ചു.




