ആതുര സേവന രംഗത്തേക്ക് ഇശല്‍ ഗ്രാമത്തില്‍ നിന്ന് വീണ്ടും രണ്ട് പെണ്‍കുട്ടികള്‍: ഡോക്ടര്‍ ഓഫ് ഫിസിയോ തെറാപ്പിയില്‍ കദീജ ഫഹീമ എംപിയും, ആദില സുല്‍ത്താനാ- സക്കീറും.

മൊഗ്രാല്‍.ഇസ്ലാമിക കാഴ്ചപ്പാടില്‍ ആത്മീയവും,മാനുഷികവുമായ ഒരു വലിയ പുണ്യകര്‍മ്മമായി കരുതുന്ന ആതുര സേവന രംഗത്തേക്ക് മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തില്‍ നിന്ന് വീണ്ടും രണ്ട് പെണ്‍കുട്ടികള്‍ കൂടി കോഴ്‌സ് പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു.കദീജ ഫ ഹീമ എം പി യും,ആദില സുല്‍ത്താനാ സക്കീറിനും ഡോക്ടര്‍ ഓഫ് ഫിസിയോ തെറാപ്പിയിലാണ് ഡോക്ടറേറ്റ്.

ഉന്നത വിദ്യാഭ്യാസ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി മൊഗ്രാലില്‍ നിന്ന് ആതുര സേവന രംഗത്തിറങ്ങുന്നവരില്‍ ഇശല്‍ ഗ്രാമത്തില്‍ കൂടുതലും പെണ്‍കുട്ടികളാണ് മുന്നില്‍.ഇഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണയും, സഹകരണവും ലഭിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഇവരെ പ്രാപ്തരാക്കുന്നു. രോഗികളെ ശുശ്രൂഷിക്കുക പരിചരിക്കുക,അവര്‍ക്ക് ആശ്വാസവും, പ്രതീക്ഷകളും നല്‍കുക എന്നിവയാണ് ആതുരസേവനരംഗത്തിലൂടെ ലക്ഷ്യമിടുന്നതും, അര്‍ത്ഥമാക്കുന്നതും.

മൊഗ്രാല്‍ മീലാദ് നഗറിലെ ‘റഹ്‌മത്ത് മന്‍സിലി”ലില്‍ മുന്‍ ഫുട്‌ബോള്‍ താരം എംപി അബ്ദുല്‍ ഖാദറിന്റെയും,കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമയുടെയും മകളാണ് ഖദീജ ഫഹീമ എം പി.പെര്‍വാഡ് എസ്സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. കാസര്‍ഗോഡ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു ഹയര്‍സെക്കന്‍ഡറി പഠനം.മംഗളൂരു പി എ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസിയോ തെറാപ്പിയില്‍ നിന്നാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. നാലുവര്‍ഷത്തെ കോസില്‍ പഠിച്ച വിഷയങ്ങളില്‍ ഡിസ്റ്റിങ്ഷനും,എ പ്ലസും നേടിയാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മംഗളൂരു വെന്‍ലോക്ക് ഹോസ്പിറ്റലില്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്തു വരുന്നു.

ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും, കെഎംസിസി പ്രവര്‍ത്തകനുമായ കെ കെ സക്കീര്‍ ഖത്തര്‍-ഫസീലാ ദമ്പതികളുടെ മകളാണ് മൊഗ്രാല്‍ കെ കെ പുരം ‘ഫാത്തിമ മന്‍ഷ്യനി”ലെ ആദില സുല്‍ത്താനാ സക്കീര്‍.ഖത്തറിലെ ശാന്തിനി ഖേദന്‍ സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം.അപ്‌സര പബ്ലിക് സ്‌കൂള്‍,ദഖിറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാസര്‍ഗോഡ് എന്നിവിടങ്ങളിലായിരുന്നു ഹയര്‍സെക്കന്‍ഡറി പഠനം.മംഗളൂരു പി എ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോ തെറാപ്പിയിലാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. അക്കര ഫൗണ്ടേഷന്‍ മുളിയാറില്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്തു വരുന്നു.ഇതോടെ മൊഗ്രാലില്‍ നിന്ന് ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ ആതുരസേവന രംഗ ത്തിറങ്ങുന്നവരുടെ എണ്ണം 20 കവിഞ്ഞു.

ഫോട്ടോ:ഡോ:ഖദീജ ഫഹീമ എം പി,ഡോ:അദില സുല്‍ത്താനാ-സക്കീര്‍.
ഫോട്ടോ:ഡോക്ടര്‍ ഓഫ് ഫിസിയോ തെറാപ്പി ഡോക്ടറേറ്റ് സ്വീകരിക്കുന്ന മൊഗ്രാലിലെ ഖദീജ ഫഹീമ എം പി,ആദില സുല്‍ത്താനാ-സക്കീര്‍.

Scroll to Top