എരിയപ്പാടി: കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കേരള ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ച് എരിയപ്പാടി മഅദനുല്‍ ഉലൂം മദ്രസയില്‍ നടത്തിയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 9.30ന് ആരംഭിച്ച് 2.30ന് അവസാനിക്കേണ്ടിയിരുന്ന ക്യാമ്പ് വൈകുന്നേരം 4.45 വരെ നീണ്ടു.
നടുവേദന, മുട്ടുവേദന, കഴുത്ത് വേദന, സ്ത്രീരോഗം, പൈല്‍സ്, ഫിസ്റ്റുല, ആര്‍ത്രൈറ്റിസ്, സ്‌പോര്‍ട്‌സ് ഇഞ്ചുറീസ്, ചര്‍മ രോഗങ്ങള്‍ തുടങ്ങിയവയ്ക്കായി 200 ല്‍ അധികം ആളുകള്‍ ക്യാമ്പിലെത്തി ചികിത്സ തേടി. 183 ആളുകള്‍ക്ക് സൗജന്യമായി എല്ലിന്റെ ബലക്ഷയ പരിശോധന നടത്തി. ബി.പി, ഷുഗര്‍ പരിശോധനകളു ക്യാമ്പില്‍ സൗജന്യമായിരുന്നു.
കേരള ആയുര്‍വേദ ആശുപത്രി മാനേജര്‍ സി.മണിയുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീരാജ് ഐ.പി, ഡോ. ജയന്ത് ആചാര്യ, ഡോ. അനുരാധ, ഡോ. മനീഷ, ഡോ. റവീന ആര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.




