കുമ്പള.ഹരിത കര്‍മ്മ സേന കാണാതെപോയ കുമ്പള ടൗണിലെ മാലിന്യ കൂമ്പാരം നീക്കാന്‍ നേരിട്ടിറങ്ങി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെല്‍ക്കീസ് എം ഗ ഫാറും,പഞ്ചായത്ത് അംഗം ഹമീദ് കോയിപ്പാടിയും.നേരില്‍ കണ്ട ടൗണ്‍ നിവാസികള്‍ കയ്യടിച്ചു,സല്യൂട്ടും നല്‍കി.
കുമ്പള ടൗണില്‍ കഴിഞ്ഞ ദിവസമാണ് ഈ വേറിട്ട കാഴ്ച ടൗണ്‍ നിവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹരിത കര്‍മ്മ സേന ടൗണില്‍ നിന്ന് മാലിന്യം ശേഖരിക്കാറുണ്ടെങ്കിലും ടൗണിന് സമീപത്തെ ചിലയിടങ്ങളില്‍ ഇവരുടെ ശ്രദ്ധ പതിയാറില്ല.ഇത് മനസ്സിലാക്കിയാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും,മെമ്പറും മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ കൂട്ടി ടൗണിലെത്തിയത്.പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിന് സമീപം വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങിയ ചാക്കുകള്‍ വലിച്ചെറിഞ്ഞന്നതായി കാണപ്പെടുകയും,അവ നീക്കം ചെയ്യുകയുമായിരുന്നു.
ഇത്തരത്തില്‍ ടൗണിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കാതെ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നത് നിത്യ സംഭവമാണ്.ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് പരാതികളും ലഭിക്കുന്നുണ്ട്.ടൗണിലെ സിസിടിവികള്‍ പരിശോധിച്ച് ഇത്തരക്കാര്‍ക്ക് എതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോട്ടോ:കുമ്പള ടൗണില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാറും, പഞ്ചായത്ത് മെമ്പര്‍ ഹമീദ് കോയിപ്പാടിയും ചേര്‍ന്ന് നീക്കം ചെയ്യുന്നു.




