Home Gulf റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം; 2,000ലധികം പ്രസാധക സ്ഥാപനങ്ങള്‍, 800 പവലിയനുകള്‍

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം; 2,000ലധികം പ്രസാധക സ്ഥാപനങ്ങള്‍, 800 പവലിയനുകള്‍

by KCN CHANNEL
0 comment

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം; 2,000ലധികം പ്രസാധക സ്ഥാപനങ്ങള്‍, 800 പവലിയനുകള്‍
റിയാദിലെ തെരുവുകളിലും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച ആരംഭിച്ചു. കിങ് സഊദ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ ആരംഭിച്ച മേള സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കും. രാജ്യത്തെയും ലോകത്തെയും സംസ്‌കാരം, സാഹിത്യം, ചിന്ത എന്നീ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ‘റിയാദ് വായിക്കുന്നു’ എന്ന തലക്കെട്ടിലാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍, മാതാപിതാക്കള്‍, കുട്ടികള്‍, യുവജനങ്ങള്‍, വായനക്കാര്‍, പ്രസാധകര്‍ എന്നിവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പുസ്തകമേളയുടെ മുദ്രാവാക്യത്തെക്കുറിച്ച് സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റി വലിയ ബോധവല്‍ക്കരണ കാമ്പയിനാണ് സംഘടിപ്പിച്ചത്.

റിയാദിലെ തെരുവുകളിലും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുസ്തകവുമായി നിരവധി ആളുകളുടെ ചിത്രങ്ങള്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 32-ലധികം രാജ്യങ്ങളില്‍നിന്നുള്ള 2000-ലധികം പ്രസാധകസ്ഥാപനങ്ങളും ഏജന്‍സികളും ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. 800 പവലിയനുകളുണ്ട്. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ മഹത്തായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.

സന്ദര്‍ശകര്‍ക്ക് സവിശേഷവും വൈവിധ്യപൂര്‍ണവുമായ അറിവും സാംസ്‌കാരിക അനുഭവവും നല്‍കുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നിരവധി സെമിനാറുകള്‍, ഡയലോഗ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, കവിതാസായാഹ്നങ്ങള്‍, കലാ-നാടക പ്രകടനങ്ങള്‍, വിവിധ മേഖലകളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശില്‍പശാലകള്‍ എന്നിങ്ങനെ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ 200 ഇവന്റുകള്‍ ഇതിലുള്‍പ്പെടുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള 10 ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 12 വരെയാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 12 വരെയാണ്.

You may also like

Leave a Comment