കാസറഗോഡ്. മുഹമ്മദ് റാഫിയുടെയും, കിഷോര്‍ കുമാറിന്റെയും ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ദേയനായി നിഷാദ് കാസറഗോഡ്. പ്രമുഖ ഹിന്ദി സംഗീത സംവിധായക ജോഡിയായ ലക്ഷികാന്ത് പ്യാരേലാല്‍ ജോഡിയിലെ പ്യാരേലാലിന് മുമ്പില്‍ ഗാനമാലപിച്ച്
മുക്തകണ്ഠം പ്രശംസ നേടിയ നിഷാദിന് ടീം കാസര്‍ഗോഡിന്റെ സ്‌നേഹാദരവ്.
കാസര്‍ഗോഡ് ചെര്‍ക്കള വിന്റ് വാലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ താജുദ്ദീന്‍ വടകര പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങില്‍ അസ്മാസ് അഹ്‌മദ് ഹാജി,വി.അബ്ദുള്‍ സലാം,രവി കൊട്ടോടി, ബി.എം.സാദിഖ്, ഉമേശ് രാമന്‍,മധു മുണ്ടയില്‍,ഗണേശ് നീര്‍ച്ചാല്‍,സുബൈര്‍ പടപ്പില്‍,ഹമീദ് കാവില്‍, സുധ മധു,ശൈലജ ഉമേശ്,നിമ ഉമേശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി.
ഫോട്ടോ:ഗായകന്‍ നിഷാദ് കാസറഗോഡിന് ടീം കാസര്‍ഗോഡ് ഒരുക്കിയ സ്‌നേഹാദരവ് ചടങ്ങില്‍ മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര പൊന്നാടയണിയിക്കുന്നു.




