കാസറഗോഡ് – രാജ്യം റിപ്പബ്ലിക്കായി 77 വര്‍ഷം ആഘോഷിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ മതേതര മുഖത്തിനും ഭരണ ഘടനക്കുമെതിരെ പ്രതിലോമശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കത്തിനെതിരെ ഒരു പോരാട്ടമെന്ന നിലയ്ക്ക് ചൗക്കി സന്ദേശം ഗ്രന്ഥാലയം ഒരു റിപ്പബ്ലിക്ക് സദസ്സ് നടത്തി. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുള്ള ക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ കെ.കെ. അബ്ദു കാവുഗോളി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും കവിയുമായ എം.പി.ജില്‍ജില്‍, ഗ്രന്ഥാലയം നിര്‍വ്വാഹകസമിതി അംഗങ്ങളായപി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സുലൈമാന്‍ തോരവളപ്പ്, കെ.എം.നാസര്‍ , ഷുക്കൂര്‍ എം.. , ബീരാന്‍ കാവുഗോളി , ലാങ്കി അബ്ദുള്‍ റഹ്‌മാന്‍,ഇബ്രാഹിം മൗലവി, സി.എം. ഹംസ,
സത്താര്‍ കുണ്ടത്തില്‍ ആകര്‍ഷ് എം നമ്പ്യാര്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്.ഹമീദ് സ്വാഗതവും അഹമ്മദ് ചൗക്കി നന്ദിയും പറഞ്ഞു.
റിപ്പബ്ലിക്ക് സദസ്സ് ‘ നടത്തി സന്ദേശം ഗ്രന്ഥാലയം




