ബന്തിയോട് വാഹനാപകടം;യുവാവിന് ദാരുണാന്ത്യം

മംഗ്‌ളൂരു സ്വദേശി നിരഞ്ജനാണ് മരിച്ചത്.മറ്റൊരു ബൈക്കിലുണ്ടായിരുന്ന നിരഞ്ജന്റെ സുഹൃത്ത് കൃതിക് ബെന്നി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.ബുധനാഴ്്ച്ച പുലര്‍ച്ചെ 12.30ന് രണ്ട് ബൈക്കുകളും,പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്…

കാസരര്‍കോട് മംഗ്ളൂരു ദേശീയപാതയിലെ ബന്തിയോട്ട് സര്‍വ്വീസ് റോഡില്‍ പുലര്‍ച്ചെ 12.30നുണ്ടായ കൂട്ട വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മംഗ്‌ളൂരു, യേനക്കല്ല്, പടിനടുക്ക ഹൗസിലെ സുരേഷ് റൈയുടെ മകന്‍ നിരഞ്ജനാണ് മരിച്ചത്..വിനോദയാത്രയക്കായി 5 ബൈക്കുകളിലായി ഇറങ്ങിയതായിരുന്നു നിരഞ്ജനും സുഹൃത്തുക്കളും.. കാസര്‍കോട് ഭാഗത്തു നിന്നു മംഗ്‌ളൂരു ഭാഗത്തേക്ക് വരവെ, ബന്തിയോട് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന പിക്കപ്പുമായി നിരഞ്ജനും കൃതിക്കും ഓടിച്ച ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു..അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു…എന്നാല്‍ രണ്ടു പേരുടെയും നില അതീവ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി..ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയടെ നിരഞ്ജന്‍ മരണപ്പെടുകയായിരുന്നു…ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മംഗ്‌ളൂരു, ശക്തിനഗര്‍, നീതിനഗറിലെ കൃതിക് ബെന്നി ചികിത്സയിലാണ്.സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Scroll to Top