അജ്മാനില്‍ ശിവഗിരി തീര്‍ത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്‌കാരം’

അജ്മാനില്‍ ശിവഗിരി തീര്‍ത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്‌കാരം’
അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അജ്മാനില്‍ സമാപിച്ചു. ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത സമ്മേളനം മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളികള്‍ക്ക് നല്‍കുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുന്‍നിര്‍ത്തി യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിക്ക് ചടങ്ങില്‍ ‘ശ്രേഷ്ഠ പുരസ്‌കാരം’ നല്‍കി ആദരവ് അര്‍പ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ബി. ജയപ്രകാശ്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സംഘാടക സമിതി സെക്രട്ടറി ശ്രീധരന്‍ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു

Scroll to Top