ഉപ്പള : ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ മലയാളം – കന്നഡ സംയുക്ത സാംസ്‌കാരിക സംരംഭങ്ങളും വട്ടമേശാ സദസ്സുകളും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാസറഗോഡ് ജില്ലാ ഭരണഭാഷാ സമിതിയുടെ പ്രഥമ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോടവശ്യപ്പെട്ടു.
ഇപ്പോള്‍ ഭാഷാന്യൂനപക്ഷ
വിദ്യാലയങ്ങളില്‍ മലയാളം ആരംഭിച്ചതു പോലെ അതിര്‍ത്തി പ്രദേശത്തെ മലയാള വിദ്യാലയങ്ങളില്‍ കന്നഡ ആരംഭിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് മലയാളം പഠിക്കാന്‍ സാക്ഷരതാ മിഷന്‍ പദ്ധതി ആരംഭിക്കുക, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാളം പഠിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. അതിര്‍ത്തി പ്രദേശത്തെ യഥാര്‍ത്ഥ ചിത്രം ഇരു സര്‍ക്കാറുകളെയും ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു.
എം.കെ അലിമാസ്റ്റര്‍ അധ്യക്ഷ്യം വഹിച്ചു. മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് താജുദ്ധീന്‍ കടമ്പാര്‍ ഉദ്ഘാടനം ചെയ്തു. രാഘവ ചേരാല്‍, നാസിര്‍ ചെര്‍ക്കള,കൂക്കിള്‍ ബാലകൃഷ്ണന്‍, മാധവ ബല്യായ, അലി പാത്തൂര്‍, എ.ആര്‍ കണ്ടതാട്, റഫീക്ക് മാഷ്, താജുദ്ധീന്‍ ചേരങ്കൈ, ഇര്‍ഷാദ് കുന്നില്‍,യു.എച്ച് അബ്ദുല്‍ റഹിമാന്‍,അബ്ബാസ് ഓണന്ത,സെഡ് എ. മൊഗ്രാല്‍,എം.എ നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്. വിനായകന്‍ സ്വാഗതം പറഞ്ഞു.
മലയാളം-കന്നഡ സംയുക്ത സംരംഭങ്ങള്‍ക്ക് രൂപം നല്‍കണം : ജില്ലാ ഭരണ ഭാഷാ സമിതി.




