കാസര്‍കോട് നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണം: വികസന സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: പതിനാലാം പഞ്ചവത്സര പദ്ധതി 2026-27
വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്‌സണും മുന്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണുമായഎ അബ്ദുല്‍ റഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് കരട് രേഖ അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, ആസൂത്രണ സമിതി അംഗങ്ങളായ മുന്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുന്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ടി.ഇ മുക്താര്‍, എ.എം കടവത്ത്, കെ.എം അബ്ദുല്‍ റഹിമാന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ശാരദ, അനില്‍ ചെന്നിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി നൗഷാദ് എ സ്വാഗതവും മുനിസിപ്പല്‍ എഞ്ചിനീയര്‍ ആന്റണി എം വട്ടോളി നന്ദിയും പറഞ്ഞു.

Scroll to Top