ആസ്‌ക് ആലംപാടി ചികിത്സ സഹായവും ഭക്ഷണ കിറ്റും നല്‍കി

കാസറഗോഡ്: ആലംപാടി പ്രദേശത്തെ രോഗം കാരണം പ്രയാസം അനുഭവിക്കുന്ന നിര്‍ധന കുടുംബത്തിലെ ഒരു സഹോദരിക് ചികിത്സാസഹായമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000) യും ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റും നല്‍കി. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി അംഗം നൗഷാദ് മിഹ്‌റാജ്, ആസ്‌ക് ജനറല്‍ സെക്രട്ടറി ജീലാനിക് കൈമാറി,സെക്രട്ടറി അഷ്ഫാക്, ക്ലബ്ബ് അംഗം എസ് എ അബ്ദുല്‍ റഹ്‌മാന്‍,എന്നിവര്‍ സംബന്ധിച്ചു.

Scroll to Top