Home Kerala മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കെ സുരേന്ദ്രന് വിടുതല്‍ ഹരജിയില്‍വിധി പറയുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കെ സുരേന്ദ്രന് വിടുതല്‍ ഹരജിയില്‍വിധി പറയുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി

by KCN CHANNEL
0 comment

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതല്‍ ഹരജിയില്‍
വിധി പറയുന്നത് ഒക്ടോബര്‍ അഞ്ചു ലേക്ക് മാറ്റി.
കേസ് രാഷ്ട്രീയ
പ്രേരിതവും ,
കെട്ടിച്ചമച്ചതാണെന്നും ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും
സമര്‍പ്പിച്ച ഹരജിയിലാണ്
കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി
വിധി പറയുന്നത് മാറ്റിവച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിശ്വരം നിയമസഭ മണ്ഡലത്തില്‍ ,
ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി ,
രണ്ടഅര ലക്ഷം രൂപയും, മൊബൈല്‍ഫോണും കൈക്കൂലിയായി നല്‍കി എന്നാണ് കേസ്.
മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്…….
പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ഭീഷണിപ്പെടുത്തല്‍ , തടഞ്ഞ് നിര്‍ത്തുക, തിരഞ്ഞെടുപ്പ് കൈക്കൂലി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു കേസ്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കെ സുരേന്ദ്രന് വിടുതല്‍ ഹരജിയില്‍
വിധി പറയുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി

You may also like

Leave a Comment