വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

സംവാദ മത്സരം

പെരിയ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യുവ കണക്ട് പ്രോഗ്രാമിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ജില്ലാതല സംവാദ മത്സരം സംഘടിപ്പിക്കുന്നു. അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍: ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള പാഠങ്ങള്‍ എന്ന വിഷയത്തില്‍ 28ന് രാവിലെ 10 മുതല്‍ പെരിയ ക്യാമ്പസിലെ നീലഗിരി ഗസ്റ്റ് ഹൗസിലാണ് മത്സരം. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഉപയോഗിക്കാം. ഇതില്‍നിന്നും പത്ത് പേരെ സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. താത്പര്യമുള്ളവര്‍ www.mybharat.gov.in സന്ദര്‍ശിച്ച് ഫെബ്രുവരി 23നുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9074306815

കേരള കേന്ദ്ര സര്‍വകലാശാല: വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവേക് എം.എസ്. (പ്രസിഡണ്ട്), സഞ്ജയ് എസ് (സെക്രട്ടറി), മുഹമ്മദ് യസീന്‍ എസ്, അലിയ ഫാത്തിമ പി.പി (വൈസ് പ്രസിഡണ്ടുമാര്‍), മുഹമ്മദ് ഷബീര്‍ യു, കെ.ജെ. അപര്‍ണ (ജോയിന്റ് സെക്രട്ടറിമാര്‍), ആവണി അജിത്ത്, മുര്‍ഷിദ പി.കെ, വികാഷ് കുമാര്‍ നായക്, യാസര്‍ അലി (എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഭാരവാഹികള്‍ സര്‍വകലാശാലയുടെ അംബാസഡര്‍മാരാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ ക്ഷേമമാകണം കൗണ്‍സിലിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്കും ഭരണനിര്‍വ്വഹ വിഭാഗത്തിനും ഇടയിലുള്ള പാലമായി കൗണ്‍സില്‍ മാറണം. ഇതിന് സര്‍വകലാശാലയുടെ പൂര്‍ണ പിന്തുണയുണ്ടാകും. നിക്ഷ്പക്ഷത, സംശുദ്ധി, അനുകമ്പ, എല്ലാവരെയും ഉള്‍ക്കൊള്ളല്‍ എന്നിവക്കൊപ്പം സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ചീഫ് ഇലക്ഷന്‍ ഓഫീസര്‍ പ്രൊഫ. വി.പി. ജോഷിത്ത്, അസോസിയേറ്റ് ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍മാരായ ഡോ. ജില്ലി ജോണ്‍, ഡോ. പി.എം അനീഷ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ:

  1. കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു
  2. കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികള്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് തുടങ്ങിയവര്‍ക്കൊപ്പം
Scroll to Top